കലവൂര്‍ ബസ്സ്റ്റാന്‍ഡ് പുനര്‍നിര്‍മാണം ആരംഭിച്ചു

മണ്ണഞ്ചേരി: കലവൂര്‍ ബസ്സ്റ്റാന്‍ഡിന്‍െറ പുനര്‍നിര്‍മാണം ആരംഭിച്ചു. ഡോ. ടി.എം. തോമസ് ഐസക് എം.എല്‍.എ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി യൂനിറ്റിന്‍െറ അഭ്യര്‍ഥന പ്രകാരം തോമസ് ഐസക് എം.എല്‍.എ അനുവദിച്ച മൂന്നുലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ:ഷീനാസനല്‍കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ തങ്കമണി ഗോപിനാഥ്, ഇന്ദിരാതിലകന്‍,പഞ്ചായത്തംഗങ്ങളായ സിന്ധുക്കുട്ടി,കെ.ഡി. രമാദേവി,അജിതന്‍,നിര്‍മാണകമ്മിറ്റി കണ്‍വീനര്‍ വി.വേണു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.