ആലപ്പുഴ: സ്വതന്ത്ര ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക-സാമ്പത്തിക മേഖലയുടെ സമഗ്ര പുരോഗതിക്ക് അടിത്തറയിട്ടത് ജവഹര്‍ ലാല്‍ നെഹ്റുവിന്‍െറ ദീര്‍ഘവീക്ഷണമായിരുന്നെന്ന് മന്ത്രി കെ.സി. ജോസഫ്. നെഹ്റുവിന്‍െറ 125ാം ജന്മവാര്‍ഷികത്തിന്‍െറ സമാപനത്തോടനുബന്ധിച്ച് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും സാംസ്കാരിക വകുപ്പും ആലപ്പുഴ വൈ.എം.സി.എ ഹാളില്‍ സംഘടിപ്പിച്ച ചാച്ചാജി ബാലസാഹിത്യ സംഗമവും പുസ്തക പ്രകാശനചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭാരതം എണ്ണപ്പെട്ട സാമ്പത്തിക ശക്തിയായി മാറുന്നതിനും ചാന്ദ്രയാന്‍ ഉള്‍പ്പെടെ ശാസ്ത്രനേട്ടങ്ങള്‍ക്കും കാരണമായത് നെഹ്റുവിന്‍െറ നയങ്ങളാണ്. ആരെല്ലാം ശ്രമിച്ചാലും നമ്മുടെ മതേതരമൂല്യങ്ങള്‍ക്കും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകള്‍ക്കും നെഹ്റുവിന്‍െറ സംഭാവനകള്‍ വിസ്മരിക്കാനാകില്ളെന്നും അദ്ദേഹം പറഞ്ഞു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികള്‍ക്കായി തയാറാക്കിയ 25 പുസ്തകങ്ങളുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. നെടുമുടി ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ അഡ്വ.ഡി. സുഗതന്‍, ഉല്ലല ബാബു, വയലാര്‍ ഗോപാലകൃഷ്ണന്‍, സെബാസ്റ്റ്യന്‍ പള്ളിത്തോട്, ബാബു കണ്ടനാട്, എം. ചന്ദ്രപ്രകാശ്, പി.ജി. മോഹനനാഥന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കല്ളേലി രാഘവന്‍ പിള്ള നെഹ്റു സിമ്പോസിയം നയിച്ചു. ചൊവ്വാഴ്ച രാവിലെ 10ന് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രശ്നോത്തരിയും തുടര്‍ന്ന് നെഹ്റുവും ദേശീയ സ്വാതന്ത്ര്യസമരവും എന്ന വിഷയത്തില്‍ പ്രഭാഷണവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.