ജില്ല-ഉപജില്ലാ ശാസ്ത്രമേള: മണ്ണാറശാല യു.പി സ്കൂളിന് തിളക്കമാര്‍ന്ന വിജയം

ഹരിപ്പാട്: ജില്ല-ഉപജില്ലാ ശാസ്ത്രമേളകളില്‍ ഇത്തവണയും തിളക്കമാര്‍ന്ന വിജയം നേടി മണ്ണാറശാല യു.പി സ്കൂള്‍ മുന്നിലത്തെി. ഉപജില്ലാതല ശാസ്ത്ര-ഗണിത-സാമൂഹികശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.ടി മേളയില്‍ സയന്‍സ് വിഭാഗത്തില്‍ യു.പി ഓവറോള്‍ കിരീടവും ഗണിതശാസ്ത്ര മേളയില്‍ എല്‍.പി, യു.പി ഓവറോള്‍ കിരീടങ്ങളും സ്കൂളിന് ലഭിച്ചു. സാമൂഹികശാസ്ത്ര മേളയില്‍ എല്‍.പി, യു.പി വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും പ്രവൃത്തിപരിചയ മേളയില്‍ യു.പി വിഭാഗം ഒന്നാം സ്ഥാനവും എല്‍.പി മൂന്നാം സ്ഥാനവും ഐ.ടി മേളയില്‍ സ്കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥ മാക്കി. ജില്ലാതല മത്സരങ്ങളില്‍ പ്രവൃത്തിപരിചയ മേളയില്‍ യു.പി രണ്ടാം സ്ഥാനവും ഗണിത ശാസ്ത്രമേളയില്‍ എല്‍.പി മൂന്നാം സ്ഥാനവും നേടി. സ്കൂളിന് മികച്ചനേട്ടം സമ്മാനിച്ച വിദ്യാര്‍ഥികളെയും അധ്യാപകരെയും പ്രധാനാധ്യാപകന്‍ എസ്. നാഗദാസ്, പി.ടി.എ പ്രസിഡന്‍റ് സതീഷ് ആറ്റുപുറം എന്നിവര്‍ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.