ചേര്‍ത്തല: ഒറ്റമശ്ശേരിയില്‍ ലോറിയിടിപ്പിച്ച് മത്സ്യത്തൊഴിലാളികളായ രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളില്‍ നാലുപേരെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാനായില്ല. സംഭവത്തിനുശേഷം പൊലീസിന്‍െറ പിടിയില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഇവരെ കണ്ടത്തൊന്‍ പൊലീസ് സംസ്ഥാനമൊട്ടാകെ തിരച്ചിലിലാണ്. തീരമേഖലയും പ്രതികളുമായി ബന്ധമുള്ളവരും പൊലീസ് നിരീക്ഷണത്തിലാണ്. ഒറ്റമശ്ശേരി സ്വദേശികളായ ജോണ്‍സനെയും സുബിനെയും വെള്ളിയാഴ്ച വൈകുന്നേരമാണ് ബൈക്കില്‍ ലോറിയിടിപ്പിച്ച് കൊന്നത്. തീരദേശ റോഡില്‍ ഒറ്റമശ്ശേരിയില്‍ നടന്ന സംഭവം വാഹനാപകടമെന്നാണ് ആദ്യം കരുതിയത്. പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രദേശത്തെ ക്രിമിനലായ പോള്‍സണിന്‍െറയും സഹോദരന്‍ ടാനിഷിന്‍െറയും വധഭീഷണി ജോണ്‍സണിനുണ്ടെന്നും സംഭവം കൊലപാതകമാണെന്നും വീട്ടുകാരും നാട്ടുകാരും സംശയം ഉയര്‍ത്തി. സംഭവസ്ഥലത്തുനിന്ന് എട്ട് കിലോമീറ്ററോളം അകലെ വാഹനവും ഡ്രൈവറും പിടിയിലായതാണ് യാഥാര്‍ഥ്യം പെട്ടെന്ന് പുറത്തുവരാന്‍ കാരണമായത്. പിടിയിലായ ലോറി ഡ്രൈവര്‍ ചേര്‍ത്തല സ്വദേശി ഷിബുവിനെ ചോദ്യംചെയ്തപ്പോള്‍ കൊലപാതകമാണെന്ന് തെളിഞ്ഞു. പോള്‍സണും ടാനിഷും ചേര്‍ത്തല സ്വദേശികളായ അജീഷും വിജീഷുമാണ് സംഭവസമയം വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ നേരത്തേ ആസൂത്രണം ചെയ്ത കൊലപാതകത്തിന് പ്രേരണയായത് പോള്‍സണും ജോണ്‍സണും തമ്മിലെ പകയാണ്. കൃത്യനിര്‍വഹണത്തിനുശേഷം വടക്കോട്ട് സഞ്ചരിച്ച് ദേശീയപാതയിലത്തെി രക്ഷപ്പെടാനായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാല്‍, ഡ്രൈവര്‍ അമിത മദ്യലഹരിയിലായതിനാല്‍ പദ്ധതി പാളുകയായിരുന്നു. എറണാകുളം ഭാഗത്തേക്ക് പോകാനാണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്ന് പൊലീസിന് ബോധ്യമായി. എറണാകുളത്ത് പോള്‍സണിനും മറ്റുമുള്ള ബന്ധങ്ങള്‍ പൊലീസ് നിരീക്ഷിക്കുകയാണ്. കടലോര മേഖലകളില്‍ ഇവര്‍ക്ക് ബന്ധങ്ങളുള്ളതിനാല്‍ അവിടെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പോള്‍സണിന്‍െറ മുന്‍കാല ബന്ധങ്ങളും അന്വേഷണത്തിലാണ്. കണിച്ചുകുളങ്ങര കൂട്ടക്കൊലയുടെ മാതൃകയില്‍ ആസൂത്രണം ചെയ്ത സംഭവം പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ വലിയ വിമര്‍ശത്തിന് ഇടയാക്കി. കൊല്ലപ്പെട്ട ജോണ്‍സണും നാട്ടുകാരും ചേര്‍ന്ന് കഴിഞ്ഞ ഒമ്പതിന് ചേര്‍ത്തല ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയതാണ്. പോള്‍സണിന്‍െറ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം വധഭീഷണി ഉയര്‍ത്തുന്നുവെന്നും സമാധാന ജീവിതം അസാധ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് പി. തിലോത്തമന്‍ എം.എല്‍.എയുടെ കത്ത് സഹിതമുള്ള പരാതി. എന്നാല്‍, പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ല. നാലുദിവസം പിന്നിട്ടപ്പോള്‍ ഇരട്ടക്കൊലപാതകം നടന്നു. ഇതാണ് പൊലീസിനെതിരെ വലിയ ആക്ഷേപത്തിനും പ്രതിഷേധത്തിനും ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.