തെരഞ്ഞെടുപ്പിനിടെ അക്രമം: 17പേര്‍ അറസ്റ്റില്‍

അടിമാലി: തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 17പേരെ വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ്് ചെയ്തു. ക്ഷേത്രത്തിലെ ആക്രമണ സംഭവുമായി ബന്ധപ്പെട്ട് സി.പി.എം ഭാരവാഹികളും പ്രവര്‍ത്തകരുമായ മുനിയറ സ്വദേശികളായ മേച്ചേനിക്കല്‍ സാജു (45), വല്യാലിക്കല്‍ അമല്‍ (21), ഈട്ടിക്കല്‍ സുകുമാരന്‍ (56), മകന്‍ എബി (32), വേലിക്കകത്ത് സലിം (39), പുതുപ്പറമ്പില്‍ (ജോര്‍ജ് -46), തെള്ളിപ്പറമ്പില്‍ സലീംകുമാര്‍ (45), പാനതൊട്ടിയില്‍ ജോയി (54) എന്നിവരെയും ഹര്‍ത്താലിനോടനുബന്ധിച്ച് അഞ്ചാംമൈലില്‍ ഫയര്‍ഫോഴ്സ് ജീവനകാരനെ ആക്രമിച്ച സംഭവത്തില്‍ എസ്.എന്‍.ഡി.പി, ബി.ജെ.പി പ്രവര്‍ത്തകരുമായ മുതിരപ്പുഴ സ്വദേശികളായ പുത്തന്‍പുര സതീശന്‍ (36), പാറക്കല്‍ രവി (62), ഇരുമ്പുകുത്തിക്കല്‍ അശോക് കുമാര്‍ (46), വേട്ടുപാറ സാബു (41), പുത്തന്‍പുര ശ്രീധരന്‍ (66), പൂങ്കുടിയില്‍ രാമകൃഷ്ണന്‍ (56), കാനത്തില്‍ ബോബി (36), തടത്തില്‍ ബാലകൃഷ്ണന്‍ (60), മുക്കുടം നെടിയാനിക്കല്‍ ബിനോയി (30), കുന്നക്കന്‍ചേരി ജിബിന്‍ (28) എന്നിവരെയാണ് വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ്് ചെയ്തത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുനിയറ ക്ഷേത്രത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണവും തുടര്‍ന്ന് ഹര്‍ത്താലിന്‍െറ മറവില്‍ എസ്.എന്‍.ഡി.പി, ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ്് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.