ആലപ്പുഴ: സ്വകാര്യ മരുന്നുകമ്പനികളോടുള്ള സര്‍ക്കാരിന്‍െറ അമിത താല്‍പര്യം കാരണം പൊതുമേഖലയിലെ ഒൗഷധനിര്‍മാണ ഫാക്ടറി പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കാത്തതാണ് കെ.എസ്.ഡി.പിയിലെ പ്രതിസന്ധിക്ക് കാരണം. ക ഴിഞ്ഞ ഇടതുസര്‍ക്കാറിന്‍െറ ഇടപെടല്‍ മൂലം ജീവന്‍വെച്ച സ്ഥാപനം യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവഗണന കാരണമാണ് വീണ്ടും തകര്‍ച്ചയിലേക്ക് നീങ്ങുന്നത്. മരുന്ന് വാങ്ങുന്നതിന് 400 കോടി ചെലവഴിച്ച സര്‍ക്കാര്‍ 19.5 കോടി രൂപയുടെ മരുന്ന് മാത്രമാണ് കെ.എസ്.ഡി.പിയില്‍നിന്ന് വാങ്ങിയത്. ആന്ധ്ര, കര്‍ണാടക സര്‍ക്കാറുകളുടെ ഓര്‍ഡര്‍ കാരണമാണ് താല്‍ക്കാലികമായി പിടിച്ചുനില്‍ക്കുന്നത്. മികച്ച ഗുണനിലവാരവും വിലക്കുറവുമുണ്ടായിട്ടും കെ.എസ്.ഡി.പിയില്‍നിന്ന് മരുന്ന് വാങ്ങാത്തതിന് കാരണം സ്വകാര്യകമ്പനികളോടുള്ള താല്‍പര്യമാണെന്നാണ് ആക്ഷേപം. 100 കോടിയുടെ ഉല്‍പാദന കപ്പാസിറ്റിയുള്ള കെ.എസ്.ഡി.പിയില്‍ 30 കോടിയുടെ ഉല്‍പാദനം മാത്രമാണ് നടക്കുന്നത്. കപ്പാസിറ്റിക്ക് അനുസരിച്ച് സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കാത്തതാണ് ഉല്‍പാദനം കുറയാന്‍ കാരണം. ആരോഗ്യവകുപ്പിന്‍െറ അടുക്കള എന്ന പേരില്‍ തുടങ്ങിയ സ്ഥാപനം തകര്‍ക്കുന്ന തരത്തിലെ സമീപനമാണ് എല്ലാകാലത്തും യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് കെ.എസ്.ഡി.പി എംപ്ളോയീസ് യൂനിയന്‍ (സി.ഐ.ടി.യു) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ ഇടതുഭരണത്തില്‍ കമ്പനിയില്‍ ഉല്‍പാദിപിച്ച മുഴുവന്‍ മരുന്നും സര്‍ക്കാര്‍ വാങ്ങിയിരുന്നു. സ്ഥാപനത്തിന്‍െറ സംരക്ഷണം ലക്ഷ്യമാക്കി സ്ഥിരമായി മരുന്ന് വാങ്ങുന്നതിന് സര്‍ക്കാര്‍ ഉത്തരവും ഇറക്കിയിരുന്നു. എന്നാല്‍, അത് കാറ്റില്‍പ്പറത്തിയ സമീപനമാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതോടൊപ്പം കോടികള്‍ ചെലവഴിച്ച് സ്ഥാപിച്ച പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാനും തയാറായില്ല. ജീവനക്കാരോടും അവഗണന കാട്ടുകയാണ്. ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെ വേതനവര്‍ധനക്ക് നടപടിയില്ല. ഈ സാഹചര്യത്തില്‍ സ്ഥാപനത്തിന്‍െറ നിലനില്‍പിന് പ്രത്യക്ഷസമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ യൂനിയന്‍ തീരുമാനിച്ചിരിക്കുകയാണ്. 21, 22 തീയതികളില്‍ കമ്പനി പടിക്കല്‍ രാപകല്‍ സമരത്തോടെയാണ് തുടക്കം. 21ന് വൈകുന്നേരം നാലിന് സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാനും 22ന് വൈകുന്നേരം സമാപനം ഡോ. ടി.എം. തോമസ് ഐസക് എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ യൂനിയന്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്‍. ഭഗീരഥന്‍, ഭാരവാഹികളായ കെ. രാജേന്ദ്രന്‍, പി.ജി. കൃഷ്ണപിള്ള, എ. സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.