വടുതല: ചേര്‍ത്തല താലൂക്കിന്‍െറ വടക്കന്‍ മേഖലയില്‍ തക്കാളിപ്പനി പടര്‍ന്നുപിടിക്കുന്നു. കൈയിലും കാലിലും കുമിളകള്‍പോലെ കൂമ്പിനില്‍ക്കുന്ന രോഗം കുട്ടികളിലാണ് കൂടുതലും പിടിപെട്ടത്. അരൂക്കുറ്റി, അരൂര്‍, പാണാവള്ളി പഞ്ചായത്തുകളിലാണ് തക്കാളിപ്പനി വ്യാപകമായത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും മറ്റ് ആശുപത്രികളിലും നിരവധിപേര്‍ ചികിത്സതേടി. അഞ്ച് വയസ്സില്‍ താഴെ യുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കാണുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് രോഗകാരണമന്ന് പറയുന്നു. എന്നാല്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പ് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. അരൂര്‍, അരൂക്കുറ്റി മേഖലയില്‍ രോഗികളില്‍ പലരും ഹോമിയോ ചികിത്സയെയാണ് ആശ്രയിക്കുന്നത്. ചിക്കന്‍പോക്സ് പോലെ പടര്‍ന്നുപിടിക്കില്ളെങ്കിലും ആരംഭത്തില്‍ ചികിത്സ നല്‍കിയില്ളെങ്കില്‍ സ്ഥിതി വഷളാകും. തക്കാളിപ്പനി അത്രയും മാരകമല്ളെന്നാണ് വൈദ്യശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. പേരുപോലെ തക്കാളിപോലുള്ള കുരുക്കള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടും. ചിലര്‍ക്ക് കടുത്ത ചൂടും പനിയും ഉണ്ടാകും. കുരുക്കള്‍ വന്നാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ പൊട്ടും. കൈവെള്ള, വിരല്‍, കാലിന്‍െറ തുടഭാഗങ്ങളിലാണ് കുമിളകള്‍പോലെ പൊങ്ങുന്നത്. രോഗലക്ഷണമായി ശരീരത്തിന് ശക്തമായ ചൂടും ചൊറിച്ചിലും അനുഭവപ്പെടും. വായിലും കുരുക്കള്‍ വരുന്നതിനാല്‍ കുട്ടികള്‍ക്ക് ആഹാരം കഴിക്കാനും പ്രയാസമുണ്ടാകും. കോക്സാക്കി വൈറസ് പകര്‍ത്തുന്ന തക്കാളിപ്പനിക്ക് പ്രത്യേക മരുന്നും കണ്ടത്തെിയിട്ടില്ല. ഒരാഴ്ചക്കുള്ളില്‍ രോഗം ഭേദമാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. കുമിളകള്‍പോലെ പൊങ്ങിയ ഭാഗങ്ങള്‍ നേരിയ ചൂടുവെള്ളത്തില്‍ കഴുകുന്നതും ആര്യവേപ്പില ഉപയോഗിച്ച് തുടക്കുന്നതും നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.