ആലപ്പുഴ: വൈവിധ്യമാര്‍ന്ന പരിപാടികളോടെ നാടെങ്ങും ശ്രീനാരായാണഗുരുജയന്തി ആഘോഷിച്ചു. എസ്.എന്‍.ഡി.പി.യൂനിയനുടെയും ശാഖകളുടെയും നേതൃത്വത്തിലായിരുന്നു പരിപാടികള്‍. ജയന്തി ഘോഷയാത്ര, പൊതുസമ്മേളനം, പായസവിതരണം, കലാപരിപാടി എന്നിവ നടന്നു. ചേര്‍ത്തല നഗരത്തെ മഞ്ഞക്കടലാക്കി എസ്.എന്‍.ഡി.പി ചേര്‍ത്തല യൂനിയന്‍ നേതൃത്വത്തില്‍ ജയന്തി ഘോഷയാത്രയും സമ്മേളനവും നടന്നു. യൂനിയനുകീഴിലെ 105 ശാഖായോഗങ്ങളില്‍നിന്നുള്ള സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. കുടുംബയൂനിറ്റുകള്‍, എസ്.എച്ച്. ഗ്രൂപ്പുകള്‍, യൂത്ത് മൂവ്മെന്‍റ്, വനിതാസംഘം, വൈദിക സമിതി, സൈബര്‍ സേന, ബാലജനയോഗം എന്നിവയുടെ പങ്കാളിത്തത്തോടെയായിരുന്നു ഘോഷയാത്ര. ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍നിന്ന് ആരംഭിച്ച യാത്രയില്‍ ഗുരുവിഗ്രഹവും വഹിച്ച രഥവും ഓണാശംസകള്‍ നേര്‍ന്ന് മാവേലിവേഷധാരിയും മുന്‍നിരയിലുണ്ടായിരുന്നു. മുത്തുക്കുടകളും വര്‍ണക്കാവിടികളും നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും മിഴിവേകി. ഘോഷയാത്രയുടെ മുന്‍നിര നഗരം ചുറ്റി സമ്മേളനനഗരിയായ എസ്.എന്‍.എം.എച്ച്.എസ്.എസ് മൈതാനിയില്‍ എത്തുമ്പോഴും പിന്‍നിര സ്റ്റേഷന്‍ മൈതാനിയില്‍നിന്ന് പുറപ്പെട്ടിരുന്നില്ല. യൂനിയന്‍ കണ്‍വീനര്‍ കെ.കെ. മഹേശന്‍, കെ.പി. നടരാജന്‍, അനില്‍ ഇന്ദീവരം, പി. ജയകുമാര്‍, പ്രഫ. ഷേര്‍ളി പ്രേംകുമാര്‍, തുളസീഭായി, കെ.വി. സാബുലാല്‍, ബാബു, പി.എം. പ്രഭാകരന്‍ തുടങ്ങിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.