തൃപ്പൂണിത്തുറ: ശ്രീനാരായണ ഗുരുവിന്‍െറ 161ാമത് ജയന്തിദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഗുരുപ്രതിഷ്ഠ മണ്ഡപങ്ങളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് ആഘോഷിച്ചു. ജയന്തി ഘോഷയാത്ര സാംസ്കാരിക പരിപാടികള്‍, ഗുരുകൃതികളുടെ പാരായണം, പ്രഭാഷണങ്ങള്‍, കാവടിയാട്ടം, വാദ്യമേളങ്ങള്‍, പുഷ്പാര്‍ച്ചന, ദീപക്കാഴ്ച, അന്നദാനം എന്നിവ വിവിധ സ്ഥലങ്ങളില്‍ നടന്നു. എസ്.എന്‍.ഡി.പി യോഗം ശാഖകള്‍ പോഷക സംഘടനകള്‍, വനിത-യുവജന സംഘടനകള്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പരിപാടികളില്‍ ഓരോ കേന്ദ്രത്തിലും നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ഗുരുവന്ദനം എസ്.എന്‍.ഡി.പി 2697ാം നമ്പര്‍ ശാഖായോഗത്തിന്‍െറ നേതൃത്വത്തില്‍ വനിതകളടക്കം എഴുനൂറോളം പേര്‍ യൂനിഫോം അണിഞ്ഞ് മഞ്ഞക്കുടകളേന്തി നടത്തിയ ഘോഷയാത്ര ആകര്‍ഷകമായി. ഘോഷയാത്രക്ക് ശാഖാ പ്രസിഡന്‍റ് പ്രദീപ്, സെക്രട്ടറി മോഹനന്‍, കെ.എന്‍. വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ കായിക മത്സരങ്ങളും നടത്തി. പൂത്തോട്ട പുത്തന്‍കാവ് ഗുരുമണ്ഡപത്തില്‍ ദീപാരാധന, പുഷ്പാര്‍ച്ചന, ഘോഷയാത്ര, ദീപക്കാഴ്ച എന്നിവയോടെ ജയന്തി ദിനാഘോഷം നടത്തി. തെക്കന്‍ പറവൂരില്‍ പുഷ്പാഭിഷേകം ദീപക്കാഴ്ച എന്നിവയുണ്ടായി. തൃപ്പൂണിത്തുറ തെക്കുംഭാഗം ശ്രീ കുമാരമംഗലം ക്ഷേത്രം കേന്ദ്രീകരിച്ച് ജയന്തി ദിന ഘോഷയാത്ര, ഇരുചക്രവാഹന റാലി, സാംസ്കാരിക സമ്മേളനം, പിറന്നാള്‍ സദ്യ, ഗുരുമണ്ഡപം കേന്ദ്രീകരിച്ച് ദീപാരാധന, ദീപക്കാഴ്ച എന്നിവ നടത്തി. എരൂര്‍ പോട്ടയില്‍ ക്ഷേത്രം, ഗുരുപരാശ്രമം കേന്ദ്രീകരിച്ച് ഘോഷയാത്ര, പുഷ്പാര്‍ച്ചന, ദീപാലങ്കാരം തുടങ്ങിയ പരിപാടികളോടെ ഗുരുജയന്തി ആഘോഷിച്ചു. ചോറ്റാനിക്കര ഗുരുമണ്ഡപം കേന്ദ്രീകരിച്ച് നടന്ന പരിപാടികളില്‍ ഘോഷയാത്ര, ദീപക്കാഴ്ച, പുഷ്പാലങ്കാരം എന്നിവ ഉണ്ടായി. ചോറ്റാനിക്കര മണ്ഡപത്തില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര എരുവേലിയിലാണ് സമാപിച്ചത്. കണയന്നൂര്‍ ശാഖാ ഭാരവാഹികള്‍ നേതൃത്വം നല്‍കി. ശ്രീനാരായണ ധര്‍മപോിഷണി സഭ, ശ്രീധര്‍മ കല്‍പഭ്രമ യോഗം, ശ്രീധര്‍മ പരിപാലന യോഗം, ശ്രീധര്‍മ സമാജം തുടങ്ങിയ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ തിരുവാങ്കുളം, മാമല, മുളന്തുരുത്തി, ആമ്പല്ലൂര്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും ശ്രീനാരായണ ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. കാക്കനാട്: എസ്.എന്‍.ഡി.പി തൃക്കാക്കര സൗത് ശാഖ കമ്മിറ്റിയുടെയും ശ്രീനാരായണ സാംസ്കാരിക സമിതി ജില്ലാകമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഗുരുജയന്തി ആഘോഷവും വിദ്യാഭ്യാസ അവാര്‍ഡ്ദാനവും നടന്നു. തൃക്കാക്കര നഗരസഭാ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്‍റ് വി.ഡി. സുരേഷ് അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി എന്‍.ഡി. പ്രേമചന്ദ്രന്‍, സെക്രട്ടറി ഡി.എ. വിശ്വംഭരന്‍, എം.എന്‍. മോഹനന്‍, ഉണ്ണി കാക്കനാട് തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സില്‍നിന്ന് നിരവധി പേര്‍ പങ്കെടുത്ത ഘോഷയാത്ര കാക്കനാട് ഗുരുമണ്ഡപത്തില്‍ സമാപിച്ചു. കാക്കനാട് എസ്.എന്‍.ഡി.പി തുതിയൂര്‍ ശാഖയുടെ ഗുരുജയന്തി ഘോഷയാത്ര കണയന്നൂര്‍ യൂനിയന്‍ കൗണ്‍സില്‍ അംഗം ടി.എം. വിജയകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ശാഖ മന്ദിരത്തില്‍ നടന്ന ജയന്തി സമ്മേളനം ശാഖ പ്രസിഡന്‍റ് കെ.ടി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി കെ.കെ. ശശിധരന്‍, വി.കെ. ബിനോയ്, കെ.വി. സജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി, പ്ളസ് ടു തുടങ്ങിയ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡും വിതരണം ചെയ്തു. കളമശ്ശേരി: ശ്രീനാരായണഗുരു ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ചതയദിന റാലി നടത്തി. കങ്ങരപ്പടി എസ്.എന്‍.ഡി.പി ശാഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചതയദിന റാലി മുന്‍ എ.ഡി.ജി.പി എം.ജി.എ. രാമന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. റാലി ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. നൂറ് കണക്കിന് ഭക്തര്‍ പങ്കെടുത്ത റാലി കെ.ആര്‍. സുനില്‍, ബാലന്‍ ചിറമോളത്ത്, മോഹന്‍ കരിപ്പ്മൂല, ടി.പി. വേണു, ഉദയന്‍, സുജാത ഉണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.