ജങ്കാര്‍, ബോട്ട് സര്‍വിസുകള്‍ പുനരാരംഭിച്ചില്ല; യാത്രക്കാര്‍ ദുരിതത്തില്‍

മട്ടാഞ്ചേരി: ബോട്ടപകടത്തത്തെുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍ റൂട്ടുകളില്‍ ജങ്കാര്‍-ബോട്ട് സര്‍വിസുകള്‍ നിലച്ചത് കണക്കിലെടുത്ത് ഫോര്‍ട്ട് കൊച്ചി കസ്റ്റംസ് ജെട്ടിയില്‍നിന്ന് വൈപ്പിനിലേക്ക് ജലഗതാഗത വകുപ്പ് കൂടുതല്‍ സര്‍വിസ് നടത്തണമെന്ന് ആവശ്യം ഉയരുന്നു.നിലവിലെ സാഹചര്യത്തില്‍ അക്കരെയിക്കരെ കടക്കാനാകാതെ നിരവധി യാത്രക്കാരാണ് കഷ്ടപ്പെടുന്നത്. വിദ്യാര്‍ഥികള്‍, ജോലിക്കാര്‍ തുടങ്ങി സഞ്ചാരികള്‍ വരെ ഇരുകരകളെയും ആശ്രയിക്കുന്നുണ്ട്. ഗുരുവായൂര്‍ മേഖലയിലേക്കുള്ള ബസുകള്‍, കോളജ് ബസുകള്‍ തുടങ്ങിയവ വൈപ്പിനില്‍നിന്ന് ആരംഭിക്കുന്നതിനാല്‍ ഏറെ യാത്രക്കാര്‍ക്ക് ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് വൈപ്പിനില്‍ എത്തേണ്ടതായുണ്ട്. തിങ്കളാഴ്ച മുതല്‍ വിദ്യാലയങ്ങള്‍ കൂടി തുറക്കുന്നതിനാല്‍ യാത്രാസൗകര്യം ഇല്ലാതെ ജനം വലയും. ഇത് കണക്കിലെടുത്ത് കമാലക്കടവ് ടൂറിസം ജെട്ടിയില്‍നിന്ന് കിറ്റ്കോയുടെ ബോട്ട് സര്‍വിസോ ഫോര്‍ട്ട് കൊച്ചി കസ്റ്റംസ് ജെട്ടിയില്‍നിന്ന് ജലഗതാഗത വകുപ്പിന്‍െറ ബോട്ടുകളോ വൈപ്പിനിലേക്ക് സര്‍വിസ് നടത്തി പൊതുജനങ്ങളുടെ യാത്രാക്ളേശം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.