സി.പി.എം തീരുമാനം ആപത്കരം -എ.എ. ഷുക്കൂര്‍

ആലപ്പുഴ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സി.പി.എം സംസ്ഥാന നേതൃത്വം പ്രാദേശിക പാര്‍ട്ടികളുമായി ഉണ്ടാക്കാന്‍ പോകുന്ന സഖ്യതീരുമാനം വര്‍ഗീയപ്രതിലോമ ശക്തികളെ കൂട്ടുപിടിക്കുന്നതിന് വേണ്ടിയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍ ആരോപിച്ചു. യു.ഡി.എഫിനെ പരാജയപ്പെടുത്തുന്നതിന് ബി.ജെ.പിയുമായി ഹിതമായും അവിഹിതമായും സഖ്യം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നതിന്‍െറ ഭാഗമാണ് കൃഷ്ണപിള്ള ദിനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസംഗം. ഏതുമാര്‍ഗം അവലംബിച്ചും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ തകര്‍ക്കാനുള്ള ഹിഡന്‍ അജണ്ടയുടെ ഭാഗമായി മാത്രമെ കോടിയേരിയുടെ പ്രസംഗത്തെ കാണാന്‍ കഴിയൂ. ഈ നീക്കം വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ കാത്തിരിക്കുന്നത് പാര്‍ട്ടിയുടെ വന്‍ തകര്‍ച്ചയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന്‍െറ പിന്നിലെ യഥാര്‍ഥ പ്രതികളെ നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരാനും കഴിഞ്ഞ അന്വേഷണസംഘം നിര്‍ത്തിവെച്ച അന്വേഷണപ്രക്രിയ തുടര്‍ന്ന് സമയബന്ധിതമായി അന്വേഷണം പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്കതിരെ അന്വേഷണം തിരിയുന്നെന്നു കണ്ടപ്പോള്‍ അവസാനിപ്പിച്ച നടപടി പുനരാരംഭിക്കണമെന്നും ഷുക്കൂര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.