അരൂര്‍: അരൂരിലെ പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കാമെന്ന് ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയിട്ടുണ്ടെന്ന് അറിയുമ്പോഴും നടപടികള്‍ ഇഴയുന്നു. വ്യവസായ വകുപ്പിന്‍െറ സ്ഥലവും നിലവിലെ കെട്ടിടവും ആഭ്യന്തരവകുപ്പിന് കൈമാറാന്‍ നടപടി ഉണ്ടായിട്ടില്ല. നിലവിലെ കെട്ടിടം പരിഷ്കരിച്ച് മുകളില്‍ ഫയര്‍ സേനാവിഭാഗത്തിന് വിശ്രമിക്കാനുള്ള സ്ഥലവും ഗ്രൗണ്ട് ഫ്ളോറില്‍ വാഹനങ്ങള്‍ കയറ്റിയിടാനുള്ള സൗകര്യവും ഒരുക്കി പരിഷ്കരിക്കുമെന്നത് പ്രഖ്യാപനത്തില്‍ മാത്രമായി. സ്ഥലം ആഭ്യന്തരവകുപ്പിന് കൈമാറിക്കൊണ്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിച്ചുമുള്ള ഉത്തരവ് ലഭിച്ചിട്ടില്ളെന്നാണ് വ്യവസായികളുടെ സംഘടന ഇന്‍ഡസ്ട്രിയലിസ്റ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. കെട്ടിടം നവീകരിക്കാനുള്ള മുതല്‍മുടക്ക് നടത്താമെന്ന് അസോസിയേഷന്‍ വാഗ്ദാനം ചെയ്തിരുന്നു. ജില്ലയിലെ ഫയര്‍ഫോഴ്സ് അധികാരികള്‍ സ്റ്റേഷനുവേണ്ടി അനുവദിക്കപ്പെടാനുള്ള സ്ഥലം കണ്ട് തൃപ്തി അറിയിച്ചിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥതലത്തില്‍ ഒന്നും നടക്കുന്നില്ളെന്നതാണ് വസ്തുത. എല്‍.ഡി.എഫുകാരനായ എം.എല്‍.എയുടെ മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കാനുള്ള ഗൂഢനീക്കം നടക്കുന്നതായും ആരോപണമുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തെരഞ്ഞെടുപ്പുചട്ടങ്ങളില്‍ തട്ടി അരൂരിലെ ഫയര്‍ സ്റ്റേഷന്‍ പദ്ധതി കുരുങ്ങുമെന്നാണ് സൂചന. ഇതോടെ അരൂരില്‍ ഫയര്‍സ്റ്റേഷന്‍ അനുവദിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പുകളില്‍ സജീവമാകുമെന്ന് ഉറപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.