അരൂര്‍: അരൂര്‍-അരൂക്കുറ്റി റോഡില്‍ ഗതാഗതതടസ്സം പതിവാകുന്നു. ചെറിയ തടസ്സംപോലും മണിക്കൂറുകള്‍ നീളുന്ന ഗതാഗതസ്തംഭനത്തിന് ഇടയാക്കുകയാണ്. കഴിഞ്ഞദിവസം രാവിലെ ഏഴുമണിക്ക് ടിപ്പര്‍ലോറി കേടായതുമൂലം റോഡിലെ ഗതാഗതം തടസ്സപ്പെട്ടത് നാലുമണിക്കൂറിലേറെയാണ്. വളവുതിരിവുകള്‍ ഏറെയുള്ള റോഡിന് വീതിയില്ലാത്തതാണ് കാരണം. വീതികൂട്ടാനുള്ള നടപടികള്‍ ഇനിയും ആരംഭിക്കാത്തതും പ്രശ്നം രൂക്ഷമാക്കുന്നു. അരൂര്‍-അരൂക്കുറ്റി പാലം പണിക്കൊപ്പം തന്നെ റോഡിന്‍െറ വശങ്ങളിലെ ഭൂമിയെടുപ്പ് നടപടികളും പൂര്‍ത്തിയാക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കാതെപോയതാണ് ദുരിതങ്ങള്‍ക്ക് കാരണം. പാലം യാഥാര്‍ഥ്യമായതോടെ സ്ഥലത്തിന് നിയന്ത്രണാതീതമായി വിലകയറിയത് വീതികൂട്ടല്‍ നടപടികള്‍ക്ക് ഇനി തടസ്സമാകും. പാലം വന്നതോടെ ഗതാഗതം പത്തിരട്ടിയായി വര്‍ധിച്ചത് നിരന്തര തടസ്സങ്ങള്‍ക്കും ഗതാഗതസ്തംഭനത്തിനും യാത്രാദുരിതങ്ങള്‍ക്കും ഇടയാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.