‘ദേ’ ഇൗ വർഷത്തെ വാക്ക്​

ഒരു വാക്കിലെന്തിരിക്കുന്നു..? എന്ന ചോദ്യത്തിന്​ ചരിത്രം, കഥ, പാരമ്പര്യം തുടങ്ങി പലതും അടങ്ങിയിരിക്കുന്നു എന്ന സന്ദേശമാണ്​ അമേരിക്കൻ ഇംഗ്ലീഷ്​ ഡിക്ഷ്​ണറിയായ മെറിയം വെബ്​സ്​റ്റർ നൽകുന്നത്​. അങ്ങനെ അവർ അംഗീകാരം നൽകുന്ന പദസമ്പത്തിലേക്ക്​ ഒരു ഇംഗ്ലീഷ്​ വാക്ക്​ കൂടി ഇടം പിടിച്ചിരിക്കുകയാണ്​. ഈ വർഷത്തെ വാക്കായി മെറിയം വെബ്​സ്​റ്റർ തെരഞ്ഞെടുത്തത്​ ‘അവർ’ എന്ന്​ അർത്ഥം വരുന്ന ‘ദേ’(They) എന്ന സർവ്വ നാമമാണ്​.

ഇതുപോലെ ഓരോ പ്രാവശ്യവും തെരഞ്ഞെടുത്ത 533 വാക്കുകളുടെ കൂട്ടത്തിലേക്ക്​ ദേ എന്ന വാക്കും കഴിഞ്ഞ​ സെപ്​തംബറിൽ ഒൗദ്യോഗികമായി എഴുതി ചേർക്കപ്പെട്ടു. ഡീപ്​ സ്​​േറ്ററ്റ്​, എസ്​കേപ്പ്​ റൂം, ബെച്ച്​ഡെൽ ടെസ്​റ്റ്​, ഡാഡ്​ ജോക്ക്​, കളറിസം, തുടങ്ങിയവ സമാനമായി വിവിധ സമയങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട വാക്കുകളാണ്​.

ദേ എന്ന വാക്കിനു വേണ്ടിയുള്ള​ ഇൻറർനെറ്റിലെ തെരച്ചിൽ 2019ൽ​ 313 ശതമാനമായി വർധിച്ചുവെന്നതാണ്​ ഈ വാക്കിനെ തരഞ്ഞെടുത്തതിന് മെറിയം​ വെബ്​സ്​റ്റർ നൽകുന്ന വിശദീകരണം. ഭാഷയിൽ സർവ സാധാരണമായി ഉപയോഗിച്ചു വരുന്നതാണ്​ സർവ നാമങ്ങളെന്നും ഗോ, ഡു, ഹാവ്​ പോലുള്ള വാക്കുകളെ പോലെ ദേ എന്ന വാക്കും ഡിക്ഷ്​ണറി ഉപയോക്താക്കൾ ഒഴിവാക്കുകയാണ്​ ചെയ്യാറെന്നും സീനിയർ എഡിറ്റർ എമിലി ​ബ്ര്യൂസ്​റ്റർ അഭിപ്രായപ്പെട്ടു. എന്നാൽ, കഴിഞ്ഞ ഒരു വർഷത്തിലേറെയായി ജനങ്ങൾ ദേ എന്ന വാക്ക്​ തെരയുന്നത്​ വലിയ തോതിൽ വർധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

‘ദേ’ എന്ന വാക്കിനെ കൂടാതെ, ‘ക്യുക്ക്​ പ്രൊ കോ’(quid pro quo) എന്നവാക്കാണ്​ ഇൻറർനെറ്റ്​ തെരച്ചിലിൽ മുൻപന്തിയിലെത്തിയ മറ്റൊരു വാക്ക്​. 2018ൽ ‘ജസ്​റ്റിസ്​’ (justice) ആയിരുന്നു മെറിയം വെ്​സ്​റ്റർ ഡിക്ഷ്​ണറി ആ വർഷത്തെ വാക്കായി തെരഞ്ഞെടുത്തത്​.

Tags:    
News Summary - ‘they’ is the word of the year selected by Merriam-Webster -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.