തിരുവനന്തപുരം: ഇക്കൊല്ലത്തെ വള്ളത്തോൾ സമ്മാനം നോവലിസ്റ്റും കഥാകൃത്തുമായ സക് കറിയക്ക്. 1,11,111 രൂപയും കീർത്തിഫലകവുമടങ്ങിയ പുരസ്കാരം വള്ളത്തോളിെൻറ ജന്മദിനമാ യ ഒക്ടോബർ 16ന് സമ്മാനിക്കും.മലയാള ഭാഷയുടെ ലാളിത്യവും സർഗാത്മക പ്രതിഭയുടെ പ്രകാശവും മൗലികമായ സൂക്ഷ്മ ചിന്തയും ദാർശനിക ഗൗരവവും ഒത്തുചേരുന്നതാണ് സക്കറിയയുടെ കൃതികളെന്ന് സമ്മാന നിർണയ സമിതി വിലയിരുത്തി.
ആർ. രാമചന്ദ്രൻ നായർ, ഡോ. ദേശമംഗലം രാമകൃഷ്ണൻ, പ്രഭാവർമ, പ്രഫ. ആർ. ഹേമന്ത്കുമാർ, ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണൻ എന്നിവർ ഉൾപ്പെട്ട സമിതിയാണ് പുരസ്കാരം നിർണയിച്ചത്. തമിഴ് ക്ലാസിക്കുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കെ.ജി. ചന്ദ്രശേഖരൻ നായർക്ക് കീർത്തിമുദ്ര നൽകി ആദരിക്കും.
വള്ളത്തോൾ സാഹിത്യ സേവനത്തെക്കുറിച്ച് പ്രസിദ്ധപ്പെടുത്തുന്ന മികച്ച നിരൂപണ ഗ്രന്ഥത്തിന് 25,000 രൂപയുടെ പുരസ്കാരം നൽകുമെന്നും വള്ളത്തോൾ സമിതി അധ്യക്ഷൻ ആർ. രാമചന്ദ്രൻ നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.