എം.ടിക്ക് പിന്തുണയുമായി യൂത്ത് ലീഗ്

കോഴിക്കോട്: എഴുത്തുകാരെയും സാംസ്കാരിക നായകന്മാരെയും നിശ്ശബ്ദരാക്കാനുള്ള ഏതു നീക്കത്തെയും ചെറുക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. എം.ടി. വാസുദേവന്‍ നായരുടെ വസതിയിലത്തെി സംഘ്പരിവാര്‍ ഭീഷണിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് പിന്തുണ അറിയിച്ചശേഷം പ്രതികരിക്കുകയായിരുന്നു മുനവ്വറലി തങ്ങള്‍. എം.ടി സംസാരിക്കുന്നത് സാധാരണ ജനങ്ങളുടെ വികാരവും ഭാഷയുമാണ്.

എം.ടിക്കെതിരായ ഫാഷിസ്റ്റ് നിലപാട് ആസൂത്രിത ആക്രമണമാണ്. ഇതിനെ മലയാളികള്‍ ഒറ്റക്കെട്ടായി ചെറുക്കണം -തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, ട്രഷറര്‍ എം.എ. സമദ്, സീനിയര്‍ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരം, സെക്രട്ടറിമാരായ ആഷിക്ക് ചെലവൂര്‍, പി.പി. അന്‍വര്‍ സാദത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറി ടി.പി.എം. ജിഷാന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags:    
News Summary - youth league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-08 08:42 GMT
access_time 2026-02-08 08:32 GMT
access_time 2026-02-07 07:15 GMT