മലബാർ സ്വാതന്ത്ര്യ സമരത്തിന്​ നൂറ്​ വയസ്സ്​: ഫീച്ചർ പരമ്പരയുമായി വാരാദ്യ മാധ്യമം

കോഴിക്കോട്​: രാജ്യത്തി​​​​​െൻറ സ്വാതന്ത്ര്യത്തിനായി 1921ൽ മലബാറി​ൽ മാപ്പിളമാർ നയിച്ച ​​വിപ്ലവസമരങ്ങളുടെ ന ൂറാം വാർഷികത്തി​​​​​െൻറ ഭാഗമായി ഫീച്ചർ പരമ്പരയുമായി വാരാദ്യമാധ്യമം. നൂറ്റാണ്ടുകൾ നീണ്ട മലബാറിലെ സാമ്രാജ്യത ്വ വിരുദ്ധ പോരാട്ടങ്ങളുടെ വിവിധ മേഖലകൾ സ്​പർശിക്കുന്ന ഫീച്ചർ പരമ്പരകൾ 2021 ആഗസ്​റ്റ്​ വരെയുള്ള വിവിധ ലക്കങ്ങളിലായി പ്രസിദ്ധീകരിക്കും.

സ്വാതന്ത്ര്യ​​​സ​​​മ​​​ര നാ​​​യ​​​ക​​​ൻ വാ​​​രി​​​യ​​​ൻ​​​കു​​​ന്ന​​​ത്ത്​ കു​​​ഞ്ഞ​​​ഹ​​​മ്മ​​​ദ്​ ഹാ​​​ജി​​​യു​​​ടെ 99ാം ര​​​ക്​​​​ത​​​സാ​​​ക്ഷി​​​ത്വ ദി​​​ന​​​മാ​​​ണ്​ ജ​​​നു​​​വ​​​രി 21. ഇതോടനുബന്ധിച്ചാണ്​ ആദ്യ ഫീച്ചർ.​ ജനുവരി 19 ഞായറാഴ്​ച പുറത്തിറങ്ങുന്ന വാരാദ്യമാധ്യമം വാ​രി​യ​ൻ​കു​ന്ന​െ​ൻ​റ സ​മ​ര​ജീ​വി​ത​ത്തി​​ന്​ പി​ന്തു​ണ​യും പ്ര​ചോ​ദ​ന​വു​മാ​യി​രു​ന്ന ര​ണ്ട്​ പോ​രാ​ളി വ​നി​ത​ക​ളെ പ​രി​ച​യ​പ്പെ​ടുത്തുന്നു.​

ബ്രിട്ടീഷ്​ പട്ടാളക്കാരുടെ​ ​ക്രൂര മർദനങ്ങ​െള സധൈര്യം നേരിട്ട കുഞ്ഞഹമ്മദ്​ ഹാജിയുടെ മാ​താ​വ്​ കു​ഞ്ഞാ​യി​ശ ഹ​ജ്ജു​മ്മയുടെയും ബ്രിട്ടീഷുകാർക്കെതിരെ ആയുധവുമായി കുതിരപ്പുറത്തേറി യുദ്ധം മുന്നിൽനിന്ന്​ നയിച്ച ഭാ​ര്യ മാ​ളു ഹ​ജ്ജു​മ്മ​യുടെയും സംഭവബഹുലമായ ജീവിതമാണ്​ ‘വിപ്ലവത്തിലെ പെൺതാരകങ്ങൾ’ എന്ന തലക്കെട്ടിൽ കെ.എം. ജാഫർ ഇൗരാറ്റുപേട്ട എഴുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്​.

കുഞ്ഞഹമ്മദ്​ ഹാജിയുടെ ചക്കിപ്പറമ്പൻ കുടുംബത്തിലെ നാലാം തലമുറയിൽ പെട്ട വ്യക്​തി കൂടിയാണ്​ ചരിത്ര ഗവേഷകനായ ലേഖകൻ.

Tags:    
News Summary - Women Warriors of Malabar Freedom Fights -Literature News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT