മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പ് ആ​യി​ര​ത്തി​െൻറ നി​റ​വി​ൽ

കോഴിക്കോട്: കേരളത്തിെൻറ സാമൂഹിക, സാംസ്കാരികരംഗത്തെ തിരുത്തിയെഴുതിയ മാധ്യമം ആഴ്ചപ്പതിപ്പ് 1000 ലക്കം പൂർത്തിയാക്കുന്നു. ഇടപെടലുകളും നിലപാടുകളും കൊണ്ട് മലയാളി ജീവിതത്തെ ഏറെ സ്വാധീനിച്ച ആഴ്ചപ്പതിപ്പിെൻറ 1000ാമത്തെ ലക്കം തിങ്കളാഴ്ച പുറത്തിറങ്ങും. പുതുമയുള്ള നിരവധി വിഭവങ്ങളൊരുക്കിയാണ് ഈ ചരിത്രമുഹൂർത്തം മാധ്യമം ആഴ്ചപ്പതിപ്പ് അടയാളപ്പെടുത്തുന്നത്.

മലയാളത്തിെൻറ പ്രിയ കവി സച്ചിദാനന്ദൻ മൊഴിമാറ്റിയ 20 ഇന്ത്യൻ പെൺകവിതകളാണ് പ്രധാന ഇനങ്ങളിലൊന്ന്. ജമീലാ നിഷാത്, ബിൽക്കീസ് സഫിറുൽ ഹസൻ, പ്രതിഭാ നന്ദകുമാർ, മമതാ സാഗർ, സൽമ, കുട്ടിരേവതി, സുകൃത റാണി, ഉമാ മഹേശ്വരി, മന്ദാക്രാന്താ സെൻ, അനാമിക, ഗഗൻ ഗിൽ തുടങ്ങിയ കവികളുടെ രചനകളാണുള്ളത്. “എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും ദശക്കണക്കിന് കവികൾ എല്ലാ പ്രതിബന്ധങ്ങളെയും വിലക്കുകളെയും അതിജീവിച്ചും അവഗണിച്ചും തങ്ങളുടെ അഭിലാഷങ്ങൾക്കും പ്രതിഷേധങ്ങൾക്കും വേദനകൾക്കും സ്വപ്നങ്ങൾക്കും ഒരു പുതിയ ഭാഷ -മാതൃഭാഷ- കണ്ടെത്താൻ ശ്രമിക്കുന്നു. ഈ കവിതകൾ കേവലം ലൈംഗികതയെക്കുറിച്ചല്ല, കുടുംബ ജീവിതത്തോടൊപ്പം സാമൂഹികജീവിതവും വിഷയമാക്കുന്നു എന്ന് ഈ കവിതകൾ തെളിയിക്കും. ആൺകോയ്മ ഉൾപ്പെടെ ഹിംസയുടെ എല്ലാ രൂപങ്ങൾക്കും എതിര്‍നിൽക്കുന്നു ഈ കവിതകൾ; വര്‍ഗീയത ഉൾപ്പെടെ’’ എന്ന് ആമുഖത്തിൽ സച്ചിദാനന്ദൻ എഴുതുന്നു.

ആധുനിക ചൈനീസ് സാഹിത്യത്തിെൻറ പിതാവ് ലൂഷുനിെൻറ വീട് സന്ദർശിച്ച  യാത്ര കവി കെ.ജി.എസ് എഴുതുന്നു. ഗാനരചയിതാവെന്ന നിലയിൽ മാത്രം ഓർക്കപ്പെടുന്ന പി. ഭാസ്കരെൻറ സർഗജീവിതവും ചലച്ചിത്രജീവിതവും റഫീക്ക് അഹമ്മദ് ചർച്ചചെയ്യുന്നു. ചന്ദ്രമതിയും ലാറ്റിൻ -അമേരിക്കയിലെ എഴുത്തുകാരിൽ ശ്രദ്ധേയയായ മെക്സികോക്കാരിയായ മരിയ അമ്പാരോ എസ്കാൻഡനും എഴുതിയ കഥകളുമുണ്ട്. ആഴ്ചപ്പതിപ്പിന് പ്രേത്യകമായി മരിയ അമ്പാരോ എസ്കാൻഡൻ എഴുതിയ കഥയാണിത്. പി.എൻ. േഗാപീകൃഷ്ണെൻറ കവിതയും കുമാർ ശഹാനി, ലക്ഷ്മൺ ഗെയ്ക്വാദ് എന്നിവരുമായുള്ള  അഭിമുഖങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ തിരുവനന്തപുരത്ത് ഡി.ജി.പി ആസ്ഥാനത്ത് സമരം നടത്തിയതിെൻറ പേരിൽ ജയിലിലടയ്ക്കപ്പെട്ട എസ്.യു.സി.െഎ നേതാവ് എം. ഷാജർഖാെൻറ ജയിലനുഭവങ്ങളും 1000ാം പതിപ്പിലുണ്ട്.  

Tags:    
News Summary - weekly-cover.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-22 02:15 GMT