ആക്​ടിവിസ്​റ്റുകളുടെ അറസ്​റ്റ്​: വരവര റാവു വീട്ടു തടങ്കലിൽ

ഹൈദരാബാദ്​: മാവോവാദി ബന്ധം ആരോപിച്ച്​ മഹാരാഷ്​ട്ര പൊലീസ്​ അറ്​സറ്റ്​ ചെയ്​ത തെലുഗു കവിയും ആക്​ടിവിസ്​റ്റുമായ വരവര റാവുവിനെ ഹൈദരാബാദിലെ വീട്ടിലെത്തിച്ചു. സുപ്രീം കോടതി ഇവരുടെ അറസ്​ററ്​ തടഞ്ഞതിനെ തുടർന്നാണ്​ ഹൈദരാബാദിൽ തിരിച്ചെത്തിച്ചത്​.​  ഭീമ കൊരെഗാവ്​ സംഘർഷവുമായി ബന്ധപ്പെട്ട്​ ചൊവ്വാഴ്​ചയാണ്​ വരവര റാവ​ുവിനെ വീട്ടിൽ നിന്ന്​ പുണെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. എന്നാൽ അറസ്റ്റിനെതിരെ റോമില ഥാപ്പർ അടക്കമുള്ള ആക്​ടിവിസ്​റ്റുകൾ സുപ്രീം കോടതിയെ സമീപിക്കുകയും ​െസപ്​തംബർ ആറുവരെ അറസ്​റ്റ്​ ചെയ്യാൻ പാടില്ലെന്നും ആവശ്യമെങ്കിൽ വീട്ടു തടങ്കലിലക്കാ​െമന്നും കോടതി ഉത്തരവിടുകയായിരുന്നു. ഇൗ ഉത്തരവിനെ തുടർന്നാണ്​ പൊലീസ്​ റാവുവിനെ തിരികെ വീട്ടിലെത്തിച്ചത്​. 

ഇന്ന്​ രാവിലെ 6.30 ന്​ ഷംഷാദ്​ വിമാനത്താവളത്തിൽ വരവരറാവുവിനെയും കൊണ്ട്​ പൊലീസ്​ എത്തി. അവിടെ നിന്ന്​ വീട്ടിലേക്ക്​ എത്തിക്കുകയായിരുന്നു. വിമാനത്താവളത്തിലും അശോക്​ നഗറിലുള്ള റാവുവി​​െൻറ വീട്ടിലും പൊലീസ്​ ശക്​തമായ സുരക്ഷ ഒരുക്കിയിരുന്നു. 20 ലേറെ പൊലിസ്​ ഉ​േദ്യാഗസ്​ഥരെ റാവുവി​​െൻറ വസതിയിൽ സുരക്ഷക്കായി ഏർപ്പെടുത്തിയിട്ടുണ്ട്​. 

ആഗസ്​റ്റ്​ 28നാണ്​ വരവര റാവു, സുധ ഭരദ്വാജ്​, അരു​ൺ ഫെരെര, വെർനോൻ ഗോൺസാൽവസ്​, ഗൗതം നവ്​ലഖ എന്നിവരെ പൊലീസ്​ അറസ്​റ്​റ ചെയ്​തത്​. മാവോവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന്​ ആരോപിച്ചായിരുന്നു അറസ്​റ്റ്​. 

Tags:    
News Summary - Varavara Rao Back Home By Police - Literature News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.