Posted On
date_range Updated On
date_range ടാഗോർ കൈയൊപ്പിട്ട പുസ്തകം 45000 രൂപക്ക്ലേലം ചെയ്തു
ബോസ്റ്റൺ: വിഖ്യാത ഇന്ത്യൻ സാഹിത്യകാരനും നൊേബൽ പുരസ്കാര ജേതാവുമായിരുന്ന രവീന്ദ്രനാഥ ടാഗോറിെൻറ കൈയൊപ്പു പതിഞ്ഞ പുസ്തകം 700 ഡോളറിന്(45000 രൂപ) യു.എസിൽ ലേലം ചെയ്തു. ടാഗോറിെൻറ പ്രശസ്ത ബംഗാളി നാടകമായ ‘രാജ’യുടെ ഇംഗ്ലീഷ് പരിഭാഷയായ ‘ദ കിങ് ഒാഫ് ദ ഡാർക്ക് ചേംബർ’ എന്ന പുസ്തകമാണ് ലേലം ചെയ്തത്.
1916ൽ ദ മാക് മില്ലൻ കമ്പനി പുറത്തിറക്കിയ ബോൽപുർ എഡിഷൻ പുസ്തകത്തിെൻറ ആമുഖ പേജിലാണ് ടാഗോർ തെൻറ ഫൗണ്ടേൻ പേനകൊണ്ട് ഒപ്പിട്ടത്. ദയാലുവും സമർഥനും ത്രികാല ജ്ഞാനിയുമായ ഒരു രാജാവിനെ ചുറ്റിപ്പറ്റിയുള്ളതാണ് ഇൗ നാടകം. അമേരിക്കൻ ബുക്ക് ഡീലറാണ് പുസ്തകം ലേലത്തിൽ വാങ്ങിയത്. ഒാൺലൈൻ ലേലത്തിലൂടെ 500 ഡോളർ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.