ഷാർജ: ലോകമെമ്പാടുമുള്ള അക്ഷരപ്രേമികളുടെ ആേഘാഷപ്പെരുന്നാളിന് തുടക്കം. അന്താരാഷ്ട്ര പ്രശസ്തി നേടിയ ഷാർജ രാജ്യാന്തര പുസ്തകമേളയുടെ 36ാം പതിപ്പ് ഷാർജ ഭരണാധികാരിയും അക്ഷരോപാസകനുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി ഉദ്ഘാടനം ചെയ്തു. വിദ്വേഷത്തിെൻറ ആശയങ്ങൾ പ്രചരിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും ശാസ്ത്ര ചിന്തയേയും അറിവിനേയും സംസ്കാരത്തേയും ഇല്ലാതാക്കിയും നമ്മുടെ മക്കളെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരായ ശക്തമായ താക്കീതുമായാണ് ശൈഖ് സുൽത്താൻ ഉദ്ഘാടന പ്രസംഗം നടത്തിയത്. ഇസ്ലാമിനും വിശ്വാസങ്ങൾക്കും സംസ്കാരങ്ങളുടെയും പൈതൃകത്തിെൻറയും നിലനിൽപ്പിനും ഭീഷണി സൃഷ്ടിക്കുകയാണവരെന്നും അദ്ദേഹം ഒാർപ്പെടുത്തി. അറിവിെൻറ സത്യപ്രകാശവും ശാസ്ത്ര സാംസ്കാരിക മുന്നേറ്റവും െകാണ്ടുമാത്രമേ ഇരുട്ടിനെ പ്രതിരോധിക്കാനാവൂ. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായി ഷാര്‍ജയെ മാറ്റിയത് അക്ഷരേപ്രമികളാണെന്നും അവരെ ഈ അവസരത്തില്‍ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം എടുത്ത് പറഞ്ഞു.ശൈഖ് സുൽത്താൻ എഴുതിയ നാലു പുതിയ പുസ്തകങ്ങളെക്കുറിച്ചുള്ള ലഘു പ്രദർശനവും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു. എെൻറ പുസ്തകത്തിനകത്തെ പ്രപഞ്ചം എന്ന പ്രമേയത്തിൽ ഇൗ മാസം 11 വരെ നീളുന്ന മേളയിൽ 60 രാജ്യങ്ങളിൽ നിന്ന് 1650 പ്രസാധനാലയങ്ങളാണ് അണിനിരക്കുന്നത്. 14,625 ചതുരശ്ര മീറ്റർ വിസൃതിയുള്ള മേള നഗരിയിൽ വിവിധ ഭാഷകളിൽ നിന്ന് 15 ലക്ഷം പുസ്തകങ്ങളാണ് പ്രദർശിപ്പിക്കുന്നത്. മേളയോടനുബന്ധിച്ച സാംസ്കാരിക പരിപാടികളിൽ മലയാളത്തിൽ നിന്നടക്കം വിവിധ ലോക ഭാഷകളിൽ നിന്ന് നിരവധി പ്രമുഖർ പെങ്കടുക്കുന്നുണ്ട്. മ്മദ് ആൽ കഅ്ബി, ഷാർജ ബുക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് ആൽ അംറി തുടങ്ങിയവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.