??????? ????????? ??????? ??????????????? ??????? ????????????, ???? ??????? ????????? ?????? ???????????? ??????? ?????????????????

ദാദാജിയുടെ ഷഹ്നായി രാഗം പിന്തുടര്‍ന്ന് പേരക്കുട്ടികള്‍

കോഴിക്കോട്: ഗസലുകളുടെയും മെഹ്ഫിലുകളുടെയും പ്രണയമഴ പൊഴിയുന്ന കോഴിക്കോടിന്‍െറ കടല്‍ത്തീരത്ത് ഒരിക്കല്‍കൂടി ഉസ്താദ് ബിസ്മില്ല ഖാന്‍െറ പൈതൃകത്തിലുണര്‍ന്ന ഷഹ്നായി സന്ധ്യയുമായി അദ്ദേഹത്തിന്‍െറ പേരക്കുട്ടികള്‍.

ഷഹ്നായി മാന്ത്രികന്‍ ബിസ്മില്ല ഖാന്‍െറ മകനും അന്തരിച്ച ഗസല്‍ മാന്ത്രികനുമായ ഉസ്താദ് നയീര്‍ഖാന്‍െറ മക്കളായ നാസിര്‍ അബ്ബാസ്ഖാന്‍, അസദ് അബ്ബാസ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് കടല്‍ത്തീരത്തെയും മണല്‍ത്തരികളെയും ഷഹ്നായി മഴയില്‍ പുളകമണിയിച്ചത്. കേരള ലിറ്ററേചര്‍ ഫെസ്റ്റിവലിന്‍െറ മൂന്നാംദിവസം നടന്ന ഷഹ്നായി സന്ധ്യയില്‍ ദാദാജിയെന്ന് അവര്‍ വിളിക്കുന്ന ബിസ്മില്ല ഖാന്‍ സൃഷ്ടിച്ചെടുത്ത സംഗീത പൈതൃകത്തെ പുനരാവിഷ്കരിച്ചു.

സാഗരതീരത്ത് ഉദിച്ചുയര്‍ന്ന അര്‍ധചന്ദ്രനെയും മുന്നിലിരിക്കുന്ന നൂറുകണക്കിന് ആസ്വാദകരെയും സാക്ഷിയാക്കി അഭംഗ് രാഗത്തില്‍ അവര്‍ ഷഹ്നായി വായിച്ചു. ആ മഹാനായ സംഗീതജ്ഞന്‍െറ ഓര്‍മയില്‍ സദസ്സ് പ്രണാമമര്‍പ്പിച്ചു.

നാസിര്‍ അബ്ബാസ്ഖാന്‍െറ കൂടെ ഹസന്‍ ഹൈദര്‍ഖാന്‍, സാക്കിര്‍ ഹുസൈന്‍, അന്‍സാര്‍ അലി എന്നിവരും ഷഹ്നായി വായിച്ചപ്പോള്‍ അസദ് അബ്ബാസ്ഖാന്‍ സുര്‍പ്പെട്ടിയും നാസിം ഹുസൈന്‍ ദുഖറും അവതരിപ്പിച്ചു. തബലയുമായി സമീര്‍ നന്തിയുമത്തെി. 1993ല്‍ ബിസ്മില്ല ഖാന്‍ കടപ്പുറത്തെ ഗുജറാത്തി വിദ്യാലയത്തിലാണ് തന്‍െറ വശ്യസംഗീതം കോഴിക്കോട്ടുകാര്‍ക്കായി അവതരിപ്പിച്ചത്.

Tags:    
News Summary - shanai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.