Posted On
date_range Updated On
date_range ഇമ്രാന്‍റെ ഭാര്യയുടെ ആത്മകഥയിൽ ഷാറൂഖിന് മാത്രം പ്രശംസ
മുൻ പാക് ക്രിക്കറ്റ് താരവും തെഹ്‌രീക് ഇ ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാന്‍റെ ഭാര്യ റെഹംഖാന്‍റെ ആത്മകഥയിൽ ഷാറൂഖ് ഖാന് മാത്രം പ്രശംസ. തന്‍റെ പ്ത്രപ്രവർത്തന കാലഘട്ടത്തിൽ ഷാറൂഖിനെ കണ്ടുമുട്ടിയ ഓർമകളാണ് റെഹം ഖാൻ പുസ്തകത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. പ്രഫഷനോട് അദ്ദേഹം പുലർത്തുന്ന ആത്മാർഥതയും അഹങ്കാരമില്ലാത്ത ഇടപെടലുമാണ് അദ്ദേഹത്തോട് ബഹുമാനം തോന്നാൻ കാരണമായതെന്നും റെഹം പറയുന്നു.
ഇമ്രാനെതിരെ കടുത്ത ആരോപണങ്ങളുയർത്തിയ പുസ്തകം നേരത്തേ തന്നെ വിവാദമായിരുന്നു. റെഹം ഖാൻ എന്ന പുസ്തകത്തിന്‍റെ പ്രസാധകർ ആമസോണാണ്. പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഇറങ്ങുന്ന പുസ്തകം ഇമ്രാന്‍റെ രാഷ്ട്രീയ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.