കവി ലൂയിസ്​ പീറ്റർ നിര്യാതനായി

പെരുമ്പാവൂർ: കവി ലൂയിസ് പീറ്റർ (58) നിര്യാതനായി. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് വൈകീട്ടാണ് മരണം. പെരുമ്പാവൂർ വേങ്ങൂർ സ്വദേശിയാണ്‌. കേരളത്തിലെ സാഹിത്യസദസ്സുകളിലും കൂട്ടായ്‌മകളിലും സജീവസാന്നിധ്യമായ കവിയായിരുന്നു. ‘ലൂയി പാപ്പാ’ എന്നാണ് അറിയപ്പെട്ടിരുന്നത്.

1986ല്‍ ആദ്യ കവിത എഴുതിയ ലൂയിസ്‌ പിന്നീട് നീണ്ട ഇരുപത് വര്‍ഷത്തിനുശേഷം 2006 ലാണ് കവിതയുമായി വീണ്ടും രംഗത്തു വരുന്നത്. അതിനു പിന്നാലെയാണ് സാംസ്‌കാരിക കൂട്ടായ്‌മകളിലും സമൂഹ മാധ്യമങ്ങളിലും ശ്രദ്ധേയനായത്. ‘നരകം സമ്മാനമായിത്തന്ന നാരായംകൊണ്ടാണ് ഞാനെഴുതാറുള്ളത് / അതിനാലാണ് എ​​െൻറ കവിതകളില്‍ ദൈവത്തി​​െൻറ കൈയക്ഷരമില്ലാതെപോയത്’എന്ന നാന്ദിവാക്യങ്ങളോടെ ‘ലൂയീസ് പീറ്ററി​​െൻറ കവിതകള്‍’പുറത്തിറങ്ങിയത് മൂന്നു വർഷം മുമ്പാണ്.

Tags:    
News Summary - poet louis peter passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT