Posted On
date_range Updated On
date_range പെരിയ ഇരട്ടക്കൊല: കൊലയാളികളെ ആരും സംരക്ഷിക്കരുത് -കെ.പി. രാമനുണ്ണി
തിരൂര്‍: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ ആരും സംരക്ഷിക്കരുതെന്ന് എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി. ഇതിനെ എ ല്ലാവരും തള്ളിപ്പറയണം. രാഷ്ട്രീയ കൊലപാതകം കേരളത്തിന് ആപത്താണ്. കൊലപാതകികൾക്ക് സംരക്ഷണം നല്‍കിയാല്‍ അത് സി .പി.എമ്മിന് ഗതികേടാവും. അവരത് തള്ളിപ്പറഞ്ഞിട്ടുണ്ട്. പ്രതികള്‍ക്ക് അഭിഭാഷകെന ഏര്‍പ്പാടാക്കുകയോ കുടുംബത്തെ സംരക്ഷിക്കുകയോ അരുത്.
കവി സച്ചിദാനന്ദനുമായി ചേര്‍ന്ന് രാഷ്ട്രീയ കൊലപാതകത്തിനെതിരെ കൂട്ടായ്മ രൂപവത്കരിക്കുന്നത് ചര്‍ച്ച ചെയ്യും. ഇതില്‍ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളെയും ഉള്‍പ്പെടുത്തും. പ്രതികരിക്കേണ്ട സമയത്തെല്ലാം എഴുത്തുകാര്‍ പ്രതികരിച്ചിട്ടുണ്ട്. എഴുത്തുകാര്‍ക്ക് ഭയമില്ല. കേന്ദ്ര സര്ക്കാറിെൻറ തെറ്റായ നടപടികൾക്കെതിരെയും എഴുത്തുകാര്‍ പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.