Posted On
date_range Updated On
date_range ശശികലയുടെ വിഷകല മാറാൻ സർപ്പഹോമം നന്നാവും -പി. സുരേന്ദ്രൻ
പരപ്പനങ്ങാടി: ശശികല സ്വന്തം നാവിലെ വിഷവൃണം മാറ്റാൻ ഏതെങ്കിലും സർപ്പക്ഷേത്രത്തിൽ പോയി ഹോമം നടത്തണമെന്ന് കഥകൃത്ത് പി. സുരേന്ദ്രൻ. എത്ര എഴുത്തുകാരെ കൊന്നുതള്ളിയാലും എന്തെല്ലാം ഭീഷണി ഉയർത്തിയാലും മതേതര നിലപാടിൽനിന്ന് ഒരിഞ്ച് പിറകോട്ടടിപ്പിക്കാൻ കഴിയില്ല.
ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ നടത്തിയ ജീവകാരുണ്യ വാർഷിക മഹാസംഗമത്തിൽ ‘ശിഹാബ് തങ്ങൾ: ദർശനവും സന്ദേശവും’ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എസിന് ഖുർആൻ കൈകൊണ്ട് തൊടാനോ പ്രവാചകെൻറ പേര് ഉച്ചരിക്കാനോ അർഹതയില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.