പ്രവാസി മലയാളികൾ നൽകുന്ന അംഗീകാരത്തിൽ സന്തോഷം -എൻ.എസ്​.മാധവൻ

മനാമ: ബഹ്​റൈൻ കേരളീയ സമാജത്തി​​െൻറ 2018 ലെ സാഹിത്യ പുരസ്​ക്കാര പ്രഖ്യാപനത്തിൽ സന്തോഷമുണ്ടെന്ന്​ പ്രമുഖ എഴുത് തുകാരൻ എൻ.എസ്​.മാധവൻ ഗൾ^ഫ്​ മാധ്യമത്തോട്​ ഫോണിലൂടെ പ്രതികരിച്ചു. സാഹിത്യത്തെ വളരെയധികം പരിപോഷിപ്പിക്കുന്നവരാണ്​ പ്രവാസി മലയാളികൾ. പ്രവാസി മലയാളികളുടെ അംഗീകാരത്തിന്​ ഏറെ പ്രാധാന്യമുണ്ട്​. നാടിനും വീടിനും വേണ്ടി കഷ്​ടപ്പെടുന്നവരാണ്​ പ്രവാസി മലയാളികൾ. അവർ ത​ങ്ങളുടെ ജോലിക്കും വിശ്രമത്തിനും ഇടയിൽ​േപ്പാലും എഴുതാനും വായിക്കാനും സമയം കണ്ടെത്തുന്നു; എഴുത്തുകാരെ പ്രോത്​സാഹിപ്പിക്കാൻ പരിശ്രമിക്കുന്നു എന്നുള്ളത്​ വലിയ കാര്യമാണ്​.

മലയാളിസഹൃദയരുടെ ബഹ്​റൈനിലെ ഏറ്റവും വലിയ കൂട്ടായ്​മയാണ്​ കേരളീയ സമാജം എന്ന്​ മുമ്പ്​ ബഹ്​റൈൻ സന്ദർശിച്ച സമയത്ത്​ മനസിലായിട്ടുണ്ട്​. അവർ വർഷം തോറും നൽകിക്കൊണ്ടിരിക്കുന്ന പുരസ്​ക്കാരം ലഭിച്ചവരുടെ പട്ടിക പരിശോധിച്ചാൽ അവാർഡി​​െൻറ മൂല്ല്യവും മനസിലാകും. പാരമ്പര്യം നോക്കി കുറ്റമറ്റ രീതിയിലാണ്​ ​ അത്​ നൽകി വരുന്നത്​. തന്നെ അവാർഡിന്​ തെരഞ്ഞെടുത്തതിൽ നന്ദിയുണ്ട്​. നിറഞ്ഞ സന്തോഷത്തോടെ അത്​ സ്വീകരിക്കാൻ എത്തുകയും ചെയ്യുമെന്നും എൻ.മാധവൻ വ്യക്തമാക്കി.

Tags:    
News Summary - ns madavan -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT