ഗോ രക്ഷകരിൽ നിന്ന് എഴുത്തുകാർക്ക് ഭീഷണി: നയന്‍താര സൈഗാൾ

ഗോ രക്ഷ സംസ്‌കാരമുള്ളവരില്‍ നിന്ന് എഴുത്തുകാര്‍ ഭീഷണി നേരിടുകയാണെന്ന് പ്രമുഖ എഴുത്തുകാരി നയന്‍താര സൈഗാൾ. കൊലപാതകങ്ങൾ നടക്കുന്നു. മൂന്ന് എഴുത്തുകാര്‍ കൊല്ലപ്പെട്ടു. പെരുമാള്‍ മുരുഗന്‍ മരണഭയത്തോടെയാണ് ജീവിക്കുന്നത്. പറയുന്ന കാര്യങ്ങളിൽ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ കൊല്ലപ്പെടാം. തീവ്രഹിന്ദുത്വ ശക്തികളെ എതിര്‍ക്കുന്നവര്‍ മുഴുവന്‍ അവരുടെ ജീവനെക്കുറിച്ചോര്‍ത്ത് പേടിച്ചാണ് ജീവിക്കുന്നതെന്നും നയന്‍താര സൈഗാള്‍ പറഞ്ഞു.

വര്‍ഗീയ ശക്തികളായവരെ ചെറുക്കുന്നതിന് വേണ്ടി എഴുത്തുകാർ രചനകളാകുന്ന ആയുധം ഉപയോഗിക്കണമെന്നും നയന്‍താര സൈഗാൾ ആവശ്യപ്പെട്ടു.

89കാരിയായ നയൻതാര ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരിൽ ഒരാളാണ്. അസഹിഷ്ണുതക്കെതിരെ തനിക്ക് ലഭിച്ച  കേന്ദസാഹിത്യ അക്കാദമി അവാർഡ് തിരിച്ചുകൊടുത്തുകൊണ്ടാണ് അവർ പ്രതികരിച്ചത്. ഇന്നും ഈ നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന അവർ സർക്കാരിന്‍റെ അവാർഡുകൾ സ്വീകരിക്കാൻ താൻ ഒരുക്കമല്ല എന്ന് പറയുന്നു. 

ഐക്യരാഷ്ട്ര സഭയുടെ ഇന്ത്യയുടെ ആദ്യ അംബാസഡറായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റിന്‍റെ മകളാണ് നയൻതാര സൈഗാൾ. തന്‍റെ അമ്മാവനായിരുന്ന പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റുവിന്‍റെ മകൾ ഇന്ദിരയുടെ അടിയന്തിരാവസ്ഥ പ്രഖ്യാപനത്തെയും നയൻതാര എതിർത്തിരുന്നു. 

Tags:    
News Summary - Nayanthara Saigal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:03 GMT
access_time 2025-12-07 10:02 GMT