ഷാര്‍ജ: കുട്ടിക്ക് മലയാളം അറിയില്ല എന്ന പൊങ്ങച്ചം വിട്ട് എെൻറ കുട്ടി നന്നായി മലയാളം പറയുമെന്ന അഹങ്കാരത്തിലേക്ക് മലയാളി മാറിയതായി മലയാളത്തിെൻറ ഇതിഹാസ കാഥികൻ എം.ടി. മലയാളിയുടെ ഉത്സവമായിട്ടാണ് ഷാര്‍ജ പുസ്തകോത്സവത്തെ അനുഭവിക്കാനായത്. ലോകത്തിലെ വിവിധ ഭാഷകള്‍ സ്വയത്തമാക്കി അവിടെയുള്ള സാഹിത്യ കൃതികളെ മലയാളത്തിന് പരിചയപ്പെടുത്തിയ ഭാഷ സ്നേഹികള്‍ മലയാളത്തിെൻറ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മലയാളത്തിെൻറ വ്യക്തിത്വവും ചൈതന്യവും മലയാളി തന്നെയാണ്. ശക്തമായ രചനകളിലൂടെ വായനക്കാരെ തന്നിലേക്ക് അടുപ്പിച്ച് നിറുത്താന്‍ എഴുത്തുകാർ തയ്യാറാകണം. എത്രക്കധികം മാന്ത്രികതകള്‍ ലോകത്ത് സമാഗതമായാലും വാക്കുകള്‍ക്കിടയിലെ ചെറിയ വിടവുകളും അത് മനസിലുണ്ടാക്കുന്ന ചലനങ്ങളും മറ്റൊന്നിനും പകരം ആവില്ല എന്ന് എം.ടി. എടുത്ത് പറഞ്ഞു. ആസാമിലേക്ക് റോഡ് പണിക്കായി കൊണ്ട് പോയ മലയാളികള്‍ ഒരു രൂപ സമാഹരിച്ച് ചങ്ങമ്പുഴയുടെ രമണന്‍ വാങ്ങിയിരുന്ന കഥ അദ്ദേഹം ഓര്‍മിപ്പിച്ചു.
ചങ്ങമ്പുഴ ക്ഷയരോഗം പിടിപ്പെട്ട കഥ പത്രത്തിലൂടെ വായിച്ചറിഞ്ഞവര്‍, അദ്ദേഹത്തിനെ സഹായിക്കാനായി അയച്ച ആയിര കണക്കിന് മണിയോര്‍ഡറുകളുടെ നീക്ക് പോക്കിനായി വേറൊരു തപാലാപ്പീസ് തുറന്ന സംഭവും എം.ടി. അനുസ്മരിച്ചു. മലയാളിയുടെ ഭാഷാ സ്നേഹവും എഴുത്ത്കാരനോടുള്ള ഹൃദയബന്ധവുമാണ് ഇത് സൂചിപ്പിക്കുന്നത്. പണ്ടൊക്കെ പുസ്തകങ്ങള്‍ ലഭ്യമാകുന്നത് വിരളമായിരുന്ന കാലത്ത് കിട്ടിയ പുസ്തകം പകര്‍ത്തി എഴുതുന്ന രീതി മലയാളി വീട്ടമ്മമാര്‍ക്ക് ഉണ്ടായിരുന്നു. പുസ്തകം പകര്‍ത്തി എഴുതിയ ആളിെൻറ പേരും അവസാനത്തില്‍ കുറിച്ചിരുന്നു. േശ്രഷ്ഠ മലയാളം എന്ന പദവിയിലേക്ക് മലയാളം വളരാനുള്ള കാരണങ്ങളില്‍ ഇത്തരത്തിലുള്ള ഭാഷ സ്നേഹം ഏറെ പങ്ക് വഹിച്ചിട്ടുണ്ട്. ലോക സാഹിത്യത്തിലെ ചലനങ്ങള്‍ വളരെ ഉത്കണ്ഠയോടെ നോക്കി കാണുന്നവരാണ് മലയാളികള്‍. മറ്റൊരു ഇന്ത്യന്‍ ഭാഷയിലും ഇത്തരമൊരു അവസ്ഥ കാണാനാവില്ലെന്ന് എം.ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.