Posted On
date_range Updated On
date_range എം.ടി എത്തി; പ്രളയമിറങ്ങിയ കൂടല്ലൂരിലെ വീട്ടിൽ
ആനക്കര: കൂടല്ലൂരിലെ തെൻറ തറവാട്ടുവീട്ടിൽ എം.ടി വാസുദേവൻ നായർ വീണ്ടുമെത്തി. പ്രളയത്തില് മുങ്ങിയ തെൻറ വീട് കാണാനായിരുന്നു എം.ടി കിലോമീറ്ററുകൾ താണ്ടി കൂടല്ലൂരിലെത്തിയത്. മഹാപ്രളയം കൂടല്ലൂരില് നാശം വിതച്ചിരുന്നു.
വ്യാഴാഴ്ച വൈകീട്ട് നാലോടെ വീട്ടിലെത്തിയ എം.ടി കുറച്ചുനേരം വീട്ടിൽ ചെലവഴിച്ചു. സന്ധ്യയോടെ തിരിച്ചുപോവുകയും ചെയ്തു. നാട്ടുകാരുടെ നേതൃത്വത്തില് എം.ടിയുടെ വീടും പരിസരവും വൃത്തിയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.