ഴാക് ദറീദയുടെ ഭാര്യ കോവിഡ്​ ബാധിച്ച്​ മരിച്ചു

പാരിസ്: ലോക പ്രസിദ്ധ ഉത്തരാധുനിക ചിന്തകൻ ഴാക് ദറീദയുടെ ഭാര്യ മാർഗരിറ്റ ഓകറ്റ്യുരിയർ (87) കോവിഡ്​ ബാധിച്ച്​ മരിച്ചു. പാരിസിലെ റോത്ത്‌ഷീൽഡ്‌ റിട്ടയർമെന്റ് ഹോമിൽ വെച്ചാണ് മരിച്ചത്.

പാരിസിലെ സൈക്കോഅനലിസ്​റ്റ്​ സൊസൈറ്റിയിൽ പരിശീലിച്ച മാർഗരിറ്റ ലോകപ്രശസ്തയായ സൈക്കോഅനലിസ്​റ്റ്​ മെലാനി ക്ലെയ്‌നിൻറ അടക്കം നിരവധി ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. 1957ലായിരുന്നു ഴാക് ദറീദയും ഇവരും തമ്മിലുള്ള വിവാഹം. എഴുത്തുകാരൻ പിയേറെ ആൽഫെറി, ആന്ത്രോപോളജിസ്റ്റും ഫിലോസഫറുമായ ജീൻ ദറീദ എന്നിവരാണ് മക്കൾ.

Tags:    
News Summary - Marguerite Derrida, wife of Jacques Derrida dies of coronavirus-literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT