എം. ലീലാവതിക്ക് വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡല്‍ഹി: എഴുത്തുകാരിയും സാഹിത്യനിരൂപകയുമായ ഡോ. എം. ലീലാവതിക്ക്​ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവര്‍ത്തന പുരസ്‌കാരം. ‘ശ്രീമദ് വാല്​മീക രാമായണ കാവ്യം’ സംസ്‌കൃതത്തില്‍നിന്നു മലയാളത്തി​േലക്കു വിവര്‍ത്തനം ചെയ്തതിനാ ണ്​ പുരസ്‌കാരം. ‘മണിയന്‍പിള്ളയുടെ ആത്മകഥ’ എന്ന പുസ്തകം തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത കുളച്ചല്‍ മുഹമ്മദ് യൂസഫ്​, തകഴിയുടെ ചെമ്മീന്‍ രാജസ്ഥാനി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത മനോജ് കുമാര്‍ സ്വാമി എന്നിവർക്കും പുരസ്‌കാരം ലഭിച്ചു.

24 ഭാഷകളില്‍നിന്നുള്ള വിവര്‍ത്തന കൃതികള്‍ക്കാണ് 50,000 രൂപയും ഫലകവും അടങ്ങുന്ന ഈ വര്‍ഷത്തെ വിവര്‍ത്തന പുരസ്‌കാരം​. കെ. ജയകുമാര്‍, ഡോ. കെ. മുത്തുലക്ഷ്മി, കെ.എസ്. വെങ്കിടാചലം എന്നിവരടങ്ങിയ കമ്മിറ്റിയാണ് പ്രഫ. എം. ലീലാവതിയുടെ കൃതി പുരസ്‌കാരത്തിനായി നിര്‍ദേശിച്ചത്.

എ. കൃഷ്ണറാവു (തെലുഗു​), സാക്കിയ മഷാദി (ഉർദു), സുബാശ്രീ കൃഷ്ണസ്വാമി (ഇംഗ്ലീഷ്​), പാര്‍ഥ പ്രതിം ഹസാരിക (അസമീസ്​), മാബിനുള്‍ ഹക്ക് (ബംഗാളി), നബിന്‍ ബ്രഹ്​മ (ബോഡോ), നല്‍സിങ്​ ദേവ് ജാംവാല് (ഡോംഗ്രി)‍, വിനേഷ് ആനന്ദി (ഗുജറാത്തി​), പ്രഭാത് ത്രിപാഠി (ഹിന്ദി), ഗിരാഡ്​ഡി ഗോവിന്ദ് രാജ് (കന്നട), മുഹമ്മദ് സമന്‍ (കശ്​മീരി), നാരായണ്‍ ഭാസ്‌കര്‍ ദേശായി (കൊങ്കിണി), സദാരെ ആലം ഗൗഹാര് (മൈഥിലി)‍, രാജ്കുമാര്‍ മോബി സിങ്​ (മണിപ്പൂരി), പ്രഫുല്‍ ഷിലേദര്‍ (മറാത്തി), മോണിക്ക മുഖിയ (നേപ്പാളി), ശ്രദ്ധാഞ്ജലി കനുംഗോ (ഒഡിയ), കെ.എല്‍. ഗാര്‍ഗ് (പഞ്ചാബി​), ദീപക് കുമാര്‍ ശര്‍മ (സംസ്​കൃതം), രൂപ്ചന്ദ് ഹാന്‍സ്ദാ (സന്താളി), ജഗദീഷ് ലച്ചാനി (സിന്ധ്​​), എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു.

Tags:    
News Summary - m leelavathi award- literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT