കോട്ടയം പുഷ്​പനാഥിൻെറ രചനകൾ​ ഇനിയും മലയാളിയുടെ നെഞ്ചിടിപ്പ്​ കൂട്ടും

ആകാംക്ഷയും ഉദ്വേഗജനകവുമായ കഥാ മുഹൂർത്തങ്ങൾ ശ്വാസമടക്കി പിടിച്ച്​ വായിച്ച്​ തീർക്കുന്ന മലയാളികൾ കുറ്റാന്വേ ഷണ കഥകളെ എന്നും ഹൃദയത്തോട്​ ചേർത്ത്​ വെച്ചിരുന്നു. ഇത്തരത്തിൽ തൻെറ കുറ്റാന്വേഷണ നോവലുകളിലൂടെ മലയാളികളുടെ ര ാവുകളെ ഉദ്വേഗഭരിതമാക്കി​യ വ്യക്തിയായിരുന്നു കോട്ടയം പുഷ്പനാഥ്. മലയാളികളുടെ ആർദർ കോനൻ ഡോയലും, ബ്രാം സ്റ്റോക്ക റുമൊക്കെ ആയിരുന്നു അദ്ദേഹം.

എഴുപതുകളിലും എൺപതുകളുടെ തുടക്കത്തിലും കേരളത്തിലെ പുസ്​തകശാലകളിൽ കോട്ടയം പു ഷ്പനാഥിന്റെ നോവലുകൾ വായനക്കാർ ആർത്തിയോടെയാണ്​ വായിച്ചു തീർത്തത്​. ആ പുസ്തകങ്ങളൊക്കെ വായിക്കാനായി കിട്ടാൻ വ ായനക്കാർ കാത്തിരിപ്പായിരുന്നു. അഞ്ചു പതിറ്റാണ്ടുകൾക്കു ശേഷം അദ്ദേഹത്തിന്റെ തന്നെ പേരിലുള്ള കോട്ടയം പുഷ്പനാ ഥ് പബ്ലിക്കേഷനൻസിലൂടെ സയന്റിഫിക് ത്രില്ലർ നോവലായ "ചുവന്ന മനുഷ്യൻ" പുനഃപ്രസിദ്ധീകരിച്ചപ്പോൾ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പുഷ്​പനാഥിൻെറ എഴുത്തിൻെറ മൂർച്ച മലയാളി വായനക്കാരുടെ മനസ്സിൽ കോറിയിട്ട സ്വാധീനമാണ്​ ഈ സ്വീകാര്യത വ്യക്തമാക്കുന്നത്​.

ചുവന്ന മനുഷ്യന് ശേഷം കോട്ടയം പുഷ്പനാഥിന്റെ ക്ലാസ്സിക്‌ നോവലുകൾ ആയ ഹിറ്റ്ലറുടെ തലയോട് (1973), പ്ലൂട്ടോയുടെ കൊട്ടാരം ( 1974), ഒളിമ്പസ്സിലെ രക്തരക്ഷസ്സ് (1976), മരണമില്ലാത്തവൻ (1980) എന്നീ കൃതികൾ വീണ്ടും വായനക്കാരുടെ അടുത്തേക്ക്​ എത്തുകയാണ്. പുഷ്പനാഥിന്റെ ഡ്രാക്കുള സീരീസും പുഷ്പരാജ് സീരീസും ഉടൻ തന്നെ പുറത്തിറങ്ങും. കോട്ടയം പുഷ്​പനാഥിൻെറ ചെറുമകനായ റയാൻ പുഷ്​പനാഥ്​ ആണ്​ തൻെറ മുത്തച്ഛൻെറ നോവലുകളെ വീണ്ടും വായനക്കാരിലേക്ക്​ എത്തിക്കുന്നത്​. കുറ്റാന്വേഷണ നോവലിന്റെ നാടകീയതയും ഹൊറർ നോവലിന്റെ ഭീകരതയും കൂട്ടിയിണക്കി മലയാളികളെ നോവൽ വായനയുടെ മായിക ലോകത്തേക്ക്​ കൈ പിടിച്ച്​ കൂട്ടിക്കൊണ്ടു പോവുകയാണ്​ പുഷ്​പനാഥ്​ ചെയ്​തത്​.

കൊലപാതകം കുറ്റകൃത്യം, അന്വേഷണം എന്നിവയിലൂടെ വികസിക്കുന്ന ഉദ്വേഗതയും ആകാംക്ഷയുമാണ് പുഷ്പനാഥിന്റെ നോവലുകളുടെ ഉള്ളടക്കം. അനുനിമിഷം ഉയർന്നിരിക്കുന്ന നാടകീയത ഓരോ നോവലിനെയും ഹൃദയസ്​പർശിയാക്കുന്നു. വിദേശത്ത്​ ഒരിക്കൽ പോലും പോയില്ലെങ്കിലും വിദേശ രാജ്യങ്ങൾ അദ്ദേഹത്തിൻെറ നോവലുകളിൽ പശ്ചാത്തലമായി. പുഷ്പനാഥിന്റെ ഡിറ്റക്റ്റീവുകൾ കാർപാന്ത്യൻ മലനിരകളിലൂടെയും ബ്രിട്ടീഷ് നഗരങ്ങിലൂടെയും സാഹസിക യാത്ര നടത്തി. ബെർമുഡ ട്രയാംഗിളും, ശാന്ത സമുദ്രത്തിലെ അന്തർ വാഹിനിയുമെല്ലാം ആ സസ്പെൻസ്​ ത്രില്ലറിന്​ വേദിയായി.

ചുവന്ന മനുഷ്യനും, പ്ലൂട്ടോയുടെ കൊട്ടാരവും , മരണമില്ലാത്തവനും ,ഒളിമ്പസിലെ രക്തരക്ഷസും, ഹിറ്റ്ലറുടെ തലയോടും വായനക്കാരെ ഹൃദയസ്​പന്ദനതിൻെറ ആക്കം കൂട്ടിയ രചനകളാണ്​. വായനക്കാരെ പിടിച്ചിരുത്തുന്ന കൗശലവും അതിൽ സൂക്ഷിച്ചു വച്ചിട്ടുള്ള ആകാംഷയുമാണ് കോട്ടയം പുഷ്പനാഥിനെ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനാക്കിയത്​. കുറ്റത്തിന്റെ രഹസ്യം കണ്ടുപിടുക്കുന്നതാണ് സർഗാത്മകതയെന്ന്​ കോട്ടയം പുഷ്പനാഥ് മലയാളികളെ പഠിപ്പിച്ചു.

1970-80 കാലഘട്ടത്തിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയ ഡിറ്റക്റ്റീവ് മാർക്സും പുഷ്പരാജും സഞ്ചരിച്ച വഴിയിലൂടെ ഒാരോ വായനക്കാരനും മൗനമായി സഞ്ചരിച്ചു. അവർ കുരുക്കഴിച്ചെടുക്കുന്ന കേസുകൾ നെഞ്ചിടിപ്പോടെ വായനക്കാർ വായിച്ചു തീർത്തു. വായനക്കാരൻ കേവലം വായനക്കാരനായി ഒതുങ്ങിയിരിക്കാതെ നോവലിൻെറ ഭാഗമായി മാറുന്ന, നോവലിലെ കഥാപാത്രമായി മാറുന്ന അവസ്​ഥയാണ്​ കോട്ടയം പുഷ്​പനാഥിൻെറ രചനയിൽ ഒളിപ്പിച്ചുവെച്ച മായാജാലം.

Tags:    
News Summary - kottayam pushpanath's novel will speed up readers' heart beat -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.