കോട്ടയം പുഷ്​പനാഥ്​ ഓർമയായിട്ട്​​ രണ്ട്​ വർഷം

ചുവന്ന മനുഷ്യൻ, പ്ലൂട്ടോയുടെ കൊട്ടാരം, മരണമില്ലാത്തവൻ, ഒളിമ്പസിലെ രക്തരക്ഷസ്​... തുടങ്ങി നിരവധി കുറ്റാന്വേഷണ നോവലുകളിലൂടെ വായനക്കാർക്ക്​ ഭീതിയുടെയും ഉദ്വേഗത്തിൻെറയും ത്രസിപ്പിക്കുന്ന രാവുകൾ സമ്മാനിച്ച കോട്ടയം പുഷ്​പനാഥ്​ വിട പറഞ്ഞിട്ട്​ രണ്ട്​ വർഷം തികഞ്ഞു. മലയാളികളുടെ ആർതർ കോനൻ ഡോയലും, ബ്രാം സ്റ്റോക്കറുമൊക്കെ ആയിരുന്ന പുഷ്​പനാഥ്​ കുറ്റാന്വേഷണ നോവലുകളിൽ ത​േൻറതായ കൈയൊപ്പ്​ ചാർത്തിയ എഴുത്തുകാരനായിരുന്നു. 

ഒരു കാലത്ത്​ ഗ്രാമീണ ലൈബ്രറികളിലെ പുസ്​തക തട്ടിൽ പുഷ്​പനാഥിൻെറ നോവലുകൾ പൊടി പിടിച്ചു കിടക്കാറേയില്ലായിരുന്നു. കോട്ടയം പുഷ്​പനാഥെന്ന നോവലിസ്​റ്റിനെ വായനക്കാർ എത്രത്തോളം ഹൃദയത്തിലേറ്റിയെന്ന്​ വായിച്ചു പതിഞ്ഞ്​ ചട്ടയിളകിയ ആ പുസ്​തകങ്ങൾ സാക്ഷ്യപ്പെടുത്തുമായിരുന്നു. ആകാംക്ഷയും ഉദ്വേഗജനകവുമായ കഥാ മുഹൂർത്തങ്ങളടങ്ങിയ പുഷ്​പനാഥിൻെറ നോവലുകൾ എഴുപതുകളിലും എൺപതുകളുടെ തുടക്കത്തിലും കേരളത്തിലെ പുസ്​തകശാലകളിൽ വായനക്കാർ ആർത്തിയോടെയാണ്​ വായിച്ചു തീർത്തത്​. 

പിന്നീട്​ അഞ്ചു പതിറ്റാണ്ടുകൾക്കു ശേഷം അദ്ദേഹത്തിൻെറ തന്നെ പേരിലുള്ള കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷനൻസിലൂടെ സയൻറിഫിക് ത്രില്ലർ നോവലായ "ചുവന്ന മനുഷ്യൻ" പുനഃപ്രസിദ്ധീകരിച്ചപ്പോൾ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പുഷ്​പനാഥിൻെറ എഴുത്തിൻെറ മൂർച്ച മലയാളി വായനക്കാരുടെ മനസ്സിൽ കോറിയിട്ട സ്വാധീനമാണ്​ ഈ സ്വീകാര്യത വ്യക്തമാക്കുന്നത്​.

കുറ്റാന്വേഷണ നോവലിൻെറ നാടകീയതയും ഹൊറർ നോവലിൻെറ ഭീകരതയും കൂട്ടിയിണക്കി മലയാളികളെ നോവൽ വായനയുടെ മായിക ലോകത്തേക്ക്​ കൈ പിടിച്ച്​ കൂട്ടിക്കൊണ്ടു പോവുകയാണ്​ പുഷ്​പനാഥ്​ ചെയ്​തത്​. ഒരു വിദേശ രാജ്യം പോലും സന്ദർശിച്ചിട്ടില്ലാത്ത പുഷ്​പനാഥിൻെറ കഥാപാത്രങ്ങൾ നോവലിനകത്ത്​ വിദേശ രാജ്യങ്ങളിൽ പാറി നടന്നു. ബർമുഡ ട്രയാംഗിളും, ശാന്ത സമുദ്രത്തിലെ അന്തർ വാഹിനിയുമെല്ലാം ആ സസ്പെൻസ്​ ത്രില്ലറിന്​ വേദിയായി. 

കൊലപാതകം, കുറ്റകൃത്യം, അന്വേഷണം എന്നിവയിലൂടെ വികസിക്കുന്ന ഉദ്വേഗതയും ആകാംക്ഷയുമാണ് പുഷ്പനാഥിൻെറ നോവലുകളുടെ ഉള്ളടക്കം. വായനക്കാരെ പിടിച്ചിരുത്തുന്ന കൗശലവും അതിൽ സൂക്ഷിച്ചു വെച്ചിട്ടുള്ള ആകാംഷയുമാണ് കോട്ടയം പുഷ്പനാഥിനെ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനാക്കിയത്​. 

Tags:    
News Summary - kottayam pushpanath two years of memmory -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.