ലിറ്ററേച്ചർ ഫെസ്​റ്റിവലിന് കൊടിയിറങ്ങി

കോഴിക്കോട്: വിലക്കുകളില്ലാതെ വിയോജിക്കാനും ഭയമില്ലാതെ ശബ്​ദമുയർത്താനും ആഹ്വാനം ചെയ്ത നാലുദിവസത്തെ സാഹിത്യ-പ്രത്യയശാസ്ത്ര സംവാദ^സാംസ്കാരിക മേള കടൽത്തീരത്ത് കൊടിയിറങ്ങി. ഡി.സി കിഴക്കേമുറി ഫൗണ്ടേഷനും വിവിധ സർക്കാർ വകുപ്പുകളും ചേർന്ന് സംഘടിപ്പിച്ച മൂന്നാമത് ലിറ്ററേച്ചർ ഫെസ്​റ്റിവൽ സമാപനചടങ്ങ് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഫെസ്​റ്റിവലി​​െൻറ ഭാഗമായി ഏർപ്പെടുത്തിയ വിവിധ മാധ്യമ അവാർഡുകൾ എം.കെ. രാഘവൻ എം.പി വിതരണം ചെയ്തു. എ. പ്രദീപ്കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ യു.വി ജോസ്, ഫെസ്​റ്റിവൽ ഡയറക്ടർ സച്ചിദാനന്ദൻ, ബീന പോൾ, പോർട്ട് ഓഫിസർ അശ്വിനി പ്രതാപ്, വിനോദ് നമ്പ്യാർ, എൻ.പി. ഹാഫിസ് മുഹമ്മദ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജന. കൺവീനർ എ.കെ. അബ്​ദുൽ ഹക്കീം സ്വാഗതവും രവി ഡി.സി നന്ദിയും പറഞ്ഞു.  2019 ജനുവരി 10,11,12,13 തീയതികളിൽ നാലാമത് ലിറ്ററേച്ചർ ഫെസ്​റ്റിവൽ ബീച്ചിൽ അരങ്ങേറും. 

Tags:    
News Summary - Kerala Literature Festival - Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT