മാനന്തവാടി: തങ്ങളുടെ സമൂഹത്തിന്‍െറ സുരക്ഷക്കായി സ്ത്രീസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് മുക്കം മൊയ്തീന്‍ സേവാമന്ദിര്‍ ഡയറക്ടര്‍ കാഞ്ചനമാല പറഞ്ഞു. ആധുനിക കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ ചതി ക്കുഴിയില്‍ വീഴാന്‍ സാഹചര്യങ്ങളേറെയാണ്. അതുകൊണ്ടുതന്നെ നന്മയും തിന്മയും തിരിച്ചറിഞ്ഞ് സ്ത്രീസമൂഹം മുന്നേറണമെന്നും അവര്‍ പറഞ്ഞു. നിഷ കരണിയുടെ മൂന്നാമത് പുസ്തകമായ അകക്കാഴ്ചയുടെ പ്രകാശനം പഴശ്ശി ഗ്രന്ഥാലയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സന്‍ പ്രതിഭ ശശി അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ ഷാജി പുല്‍പള്ളി പുസ്തകം പരിചയപ്പെടുത്തി. യുവ കവി ടി.കെ. ഹാരിസ് എറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് അസീസ് മാസ്റ്റര്‍, മര്‍ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ. ഉസ്മാന്‍, പ്രസ്ക്ളബ് പ്രസിഡന്‍റ് അശോകന്‍ ഒഴക്കോടി, ജോ. സെക്രട്ടറി അരുണ്‍ വിന്‍സന്‍റ്, വനിതാവേദി ചെയര്‍പേഴ്സന്‍ കെ. ഷബിത, പഴശ്ശി ഭരണസമിതി അംഗം ഷാജന്‍ ജോസ്, നിഷ കരണി എന്നിവര്‍ സംസാരിച്ചു. മാനന്തവാടി പ്രസ്ക്ളബ്, മര്‍ചന്‍റ്സ് അസോസിയേഷന്‍, പഴശ്ശി ഗ്രന്ഥാലയം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പുസ്തക പ്രകാശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.