കെ എസ് ബിമൽ കാമ്പസ്​ കവിത പുരസ്കാരം

കോഴിക്കോട്: കവിയും നാടകപ്രവർത്തകനും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുമായിരുന്ന കെ.എസ്. ബിമലിന്റെ സ്മരണാർത്ഥം കലാലയ വിദ്യാർത്ഥികൾക്ക് കാമ്പസ് കവിതാ പുരസ്കാരം നൽകുന്നു. 5001 രൂപയും ശിൽപവുമാണ് പുരസ്കാരം. കവിത ഓൺലൈൻ/അച്ചടി മാധ്യമങ്ങളിൽ മുമ്പ് പ്രസിദ്ധീകരിച്ചതാവരുത്. കേരളത്തിനകത്തോ പുറത്തോ ഉള്ള കോളജുകളിലും യൂനിവേഴ്സിറ്റി പഠന വകുപ്പുകളിലുമുള്ള വിദ്യാർത്ഥികൾ മലയാളത്തിലുള്ള തങ്ങളുടെ കവിത കംപ്യൂട്ടറിൽ ടൈപ്പ് ചെയ്ത് പി.ഡി.എഫ്​ ഫോർമാറ്റിൽ ബിമൽ സാംസ്കാരിക ഗ്രാമത്തി​​െൻറ പേരിലുള്ള bimalsamskarikagramam@gmail.com എന്ന വിലാസത്തിൽ ഇ മെയിൽ ചെയ്യണം. രണ്ട് പേജിൽ കൂടാൻ പാടില്ല. പേരും മേൽവിലാസവും ഫോൺ നമ്പറും ഇതോടൊന്നിച്ച് പ്രത്യേകം അയക്കണം. കലാലയ വിദ്യാർത്ഥിയാണെന്നതിന്​ വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം സ്കാൻ ചെയ്ത് കവിതയോടൊപ്പം 2018 ജൂൺ 23 രാത്രി 12 മണിക്കു മുമ്പ് അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 9497646737, 9495307468 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Tags:    
News Summary - k s bimal poetry award invitation for campus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.