കെ. പാനൂർ അന്തരിച്ചു

കണ്ണൂർ: പ്രമുഖ സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ കെ. പാനൂർ അന്തരിച്ചു. ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിൽ പ്രത്യേകം ശ്രദ്ധ പതിപ്പിച്ച വ്യക്തിയായിരുന്നു പാനൂർ. കേരള സർക്കാർ സർവീസിൽ റവന്യൂ വിഭാഗം ജീവനക്കാരനായി സേവനം ആരംഭിച്ച അദ്ദേഹം ആർക്കും താൽപര്യമില്ലാത്ത ആദിവാസിക്ഷേമവിഭാഗത്തിൽ സേവനം അനുഷ്ഠിക്കാൻ സ്വയം തയാറായി. പിന്നീട് കേരളത്തിൽ പലയിടങ്ങളിലായി ആദിവാസി ക്ഷേമപ്രവർത്തനത്തിൽ സേവനം നടത്തി. 

മലയാള കലാഗ്രാമം സ്ഥാപിച്ചപ്പോൾ റജിസ്ട്രാറായി നിയമിച്ചു.  എഴുത്തിനും സാമൂഹികപ്രവർത്തനത്തിനും കൂടുതൽ സമയം കണ്ടെത്താനായി ആ പിന്നീട് പദവി ഉപേക്ഷിക്കുകയായിരുന്നു.

2006-ൽ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച എഴുത്തുകാരനുമാണ് കെ.പാനൂർ. കുഞ്ഞിരാമൻ പാനൂരാണ് കെ.പാനൂർ എന്ന തൂലികാനാമം സ്വീകരിച്ചത്. കേരളത്തിലെ ആഫ്രിക്ക, ഹാ നക്സൽബാരി, കേരളത്തിലെ അമേരിക്ക എന്നിവയാണ് പ്രധാനപ്പെട്ട കൃതികൾ.

Tags:    
News Summary - K Panoor passed away-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT