പുസ്തകമെഴുതിയതിന് ജേക്കബ് തോമസിനെതിരെ വകുപ്പുതല നടപടി മാത്രം

തിരുവനന്തപുരം: സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് പുസ്തകമെഴുതിയതിന് ഡി.ജി.പിയും ഐ.എം.ജി ഡയറക്ടറുമായ ജേക്കബ് തോമസിനെതിരേ വകുപ്പുതല നടപടി മാത്രം സ്വീകരിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനം. ജേക്കബ് തോമസിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് നല്‍കിയ ഫയല്‍ മുഖ്യമന്ത്രി തിരിച്ചു വിളിച്ചു. ജേക്കബ് തോമസില്‍നിന്ന് വിശദീകരണം തേടാനും നോട്ടീസ് അയക്കാനും തീരുമാനമായി. 

ജേക്കബ് തോമസിന്‍റെ "സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകമാണ് വിവാദമായത്.  ഡി.ജി.പിയുടെ ഭാഗത്ത് നിന്ന് ഭാഗത്തുനിന്ന് അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളുടെ ലംഘനവും ഗുരുതരമായ അച്ചടക്കലംഘനവുമുണ്ടായെന്നാണ് പുസ്തകം പരിശോധിച്ച "ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ്, നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, പി.ആർ.ഡി ഡയറക്ടര്‍ കെ. അമ്പാടി എന്നിവരടങ്ങിയ സമിതി സര്‍ക്കാരിന് നൽകിയ റിപ്പോർട്ട്.  ഇതിന്‍റെ അടിസ്ഥാനത്തിലാണു നടപടിയെടുക്കാന്‍ സർക്കാർ തീരുമാനിച്ചത്.

Tags:    
News Summary - Jacob thomas book -Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT