ട്രംപിന്‍റെ മുൻഭാര്യ പുസ്തകമെഴുതുന്നു

യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ  മുൻഭാര്യ പുസ്തകമെഴുതുന്നു. മൂത്ത മൂന്നു മക്കളെ വളർത്തിയതെങ്ങനെ – എന്നതിനെക്കുറിച്ചാണ് മുൻഭാര്യ ഇവാന (68) യുടെ പുസ്തകം. സെപ്റ്റംബർ 12നു പുസ്തകം പുറത്തിറങ്ങും. റെയ്സിങ് ട്രംപ് എന്നാണ് പുസ്തകത്തിന്റെ പേര്. ഡോണൾഡ് ജൂനിയർ, ഇവാൻക, എറിക് എന്നിവരെ ഇത്ര മിടുക്കരായി താനെങ്ങനെ വളർത്തിയെന്ന് ആളുകൾ ചോദിക്കാറുണ്ട്. അതിനു മറുപടിയാണ് പുസ്തകമെഴുതുന്നതെന്നും ഇവാന പറഞ്ഞു.

‘അവരെ വളർത്തിയതിൽ മാജിക് ഒന്നുമില്ല. ഒരേസമയം കർശനക്കാരിയും സ്നേഹമയിയുമായ അമ്മയായിരുന്നു ഞാൻ. ഡോളറിന്റെ വില ഞാൻ അവരെ പഠിപ്പിച്ചു. കള്ളം പറയരുത്, ചതിക്കരുത്, മോഷ്ടിക്കരുത്, മറ്റുള്ളവരെ ബഹുമാനിക്കണം എന്നൊക്കെ പഠിപ്പിച്ചു.’

മാതൃത്വം, അതിന്റെ ശക്തി, വീഴ്ചകളിൽനിന്നുള്ള തിരിച്ചുവരവ് എന്നിങ്ങനെയുള്ള വിഷയങ്ങൾ മാത്രമാണ് പുസ്തകത്തിൽ ഉണ്ടാകുക.  ഇതിൽ രാഷ്ട്രീയത്തെക്കുറിച്ച് പരാമർശിക്കില്ല.

ട്രംപും ഇവാനയും വിവാഹിതരായത് 1979ൽ ആണ്. 92ൽ ഇവർ വിവാഹമോചിതരായി. ട്രംപ് പിന്നീട് മാർല മേപ്പിൾസിനെയും മെലാനിയയെയും വിവാഹം ചെയ്തു. മെലാനിയ ആണ് ഇപ്പോൾ ട്രംപിന്‍റെ ഭാര്യ.

Tags:    
News Summary - Evana writes book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.