തൃശൂര്‍: കവിത മോഷണത്തില്‍ ഉള്‍പ്പെട്ട പുതുതലമുറ സാംസ്കാരിക പ്രവർത്തകരായ കേരളവര്‍മ കോളജ് അധ്യാപിക ദീപ നിശാന്തിനെയും പ്രഭാഷകന്‍ ശ്രീചിത്രനെയും പുരോഗമന, സാംസ്കാരിക പ്രസ്ഥാനങ്ങൾ ചേർന്ന് ചൊവ്വാഴ്ച തൃശൂരിൽ നടത്തുന്ന ജനാഭിമാനസംഗമത്തില് നിന്ന് ഒഴിവാക്കിയതായി സംഘാടകർ അറിയിച്ചു.
തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ സ്വാമി അഗ്നിവേശ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ സുനില്‍ പി. ഇളയിടം, ശാരദക്കുട്ടി, കെ.ഇ.എന്‍ എന്നിവർക്കൊപ്പമുള്ള പ്രഭാഷകരായിരുന്നു ഇരുവരും. കൊടുങ്ങല്ലൂരിൽ ഡയലോഗ് സെൻറർ ഞായറാഴ്ച നടത്തിയ ‘ഭരണഘടനാ സംഗമം’ പരിപാടിയിൽ നിന്നും എം.ജെ. ശ്രീചിത്രെൻറ പ്രഭാഷണം ഒഴിവാക്കിയതിന് പിന്നാലെയാണ് തൃശൂരിലെ പരിപാടിയിൽ നിന്നും ഇരുവരെയും ഒഴിവാക്കിയത്. ശ്രീചിത്രെൻറ ആമുഖപ്രഭാഷണത്തോടെയായിരുന്നു കൊടുങ്ങല്ലൂർ പരിപാടി തുടങ്ങാനിരുന്നത്.
അതിനിടെ, ശ്രീചിത്രൻ തന്നെ ചതിച്ചതാണെന്ന് വ്യക്തമാക്കി ദീപ നിശാന്തിെൻറ വീഡിയോ പ്രതികരണം പുറത്തുവന്നു. തെൻറ കവിത കലേഷ് മോഷ്ടിച്ചതാണെന്നാണ് ശ്രീചിത്രൻ പറഞ്ഞത്. കലേഷിെൻറ ഒന്നോ രണ്ടോ കവിതയേ ഞാൻ വായിച്ചിട്ടുള്ളൂ. സൗഹൃദത്തെ അന്ധമായി വിശ്വസിച്ചതിെൻറ പേരിൽ സംഭവിച്ചതാണ്. തന്നെ മാത്രം കുറ്റക്കാരിയാക്കിയ അയാളുടെ കൈകഴുകൽ ചതിയാണ്.
അതുകൊണ്ടാണ് ഞാൻ തുറന്നു പറയുന്നതെന്ന് ദീപ വീഡിയോയിൽ വ്യക്തമാക്കുന്നു. കലേഷിെൻറ വരികളെ വികലമാക്കിയെന്ന ആക്ഷേപത്തിന് അതിൽ താൻ ഒരു ഭേദഗതിയും വരുത്തിയിട്ടില്ലെന്നും തനിക്ക് അയച്ചുതന്നത് അങ്ങനെ തന്നെ (സ്വന്തം പേരിൽ പ്രസിദ്ധീകരിക്കാൻ) നൽകുകയായിരുന്നുവെന്ന് കലേഷ് അനുഭവിച്ച മാനസിക സമ്മർദത്തിന് മാപ്പ് ചോദിച്ച് കൊണ്ട് ദീപ പറയുന്നു. സാമൂഹമാധ്യങ്ങളിൽ ദീപനിശാന്തിനും ശ്രീചിത്രനുമെതിരെയുള്ള വിമർശനം രൂക്ഷമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.