ദീപാ നിശാന്ത് ബഹ്റൈനിലെ പുസ്തകോത്സവത്തിലേക്ക് വരുമോ ‍?

മനാമ: ബഹ്റൈൻ കേരളീയ സമാജവും ഡി.സി ബുക്സും സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം. അടുത്തിടെ കവിത മോഷണത്തി​​​​​െൻറ പേരിലുളള വിവാദം ഉയർന്ന സാഹചര്യത്തിൽ അവർ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഉറപ്പായിട്ടില്ലെന്നും സമാജവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. എഴുത്തുകാരെ പങ്കെടുപ്പിക്കാനുള്ള ചുമതല ഡി.സി ബുക്സാണ് നിർവഹിക്കുന്നത്.

അതുപ്രകാരം സമാജത്തിൽ നിന്നുള്ള നിർദേശപ്രകാരം ദീപാനിശാന്തിനെ ക്ഷണിച്ചിരുന്നു. ഇവർക്കുള്ള വിസയും തയ്യാറായിട്ടുണ്ട്. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പുയർന്ന കവിതമോഷണ വിവാദം കാരണം ഇവരെ പങ്കെടുപ്പിക്കണോ എന്നുള്ള ചോദ്യം സമാജത്തിൽ ഉയർന്നിട്ടുണ്ട്.

എന്നാൽ എഴുത്തുകാർ രചനകൾ അപഹരിക്കുന്ന വിഷയങ്ങളും പുസ്തകോത്സവത്തിൽ ചർച്ച ചെയ്യപ്പെടാനും കൂടുതൽ ചോദ്യങ്ങൾ ഉയർത്തപ്പെടാനും ദീപാനിശാന്ത് പങ്കെടുക്കേട്ടയെന്ന് പറയുന്നവരുണ്ട്. എന്നാൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അവർ ബഹ്റൈനിലെ സാഹിത്യ പരിപാടിയിലേക്ക് എത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Tags:    
News Summary - deepa nishanth- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT