ഗുരുവായൂര്‍: പ്രപഞ്ചത്തെ സംബന്ധിച്ച തെൻറ നിലപാട് ശരിയോ തെറ്റോ എന്ന് ലോകം തെളിയിക്കുമെന്ന് സി. രാധാകൃഷ്ണന്‍. പുതിയ ആശയങ്ങളെ എതിര്‍ക്കുകയെന്നത് ശാസ്ത്രലോകത്തെയും സാഹിത്യലോകത്തെയും യാഥാസ്ഥിതികരുടെ സ്ഥിരം നയമാണെന്നും അദ്ദേഹം പറഞ്ഞു.
പുതൂര്‍ ഉണ്ണികൃഷ്ണന്‍ ട്രസ്റ്റിെൻറ പുതൂര്‍ സ്മാരക പുരസ്‌കാരം ഡോ. എം. ലീലാവതിയില്‍നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രപഞ്ച രഹസ്യവുമായി ബന്ധപ്പെട്ട സമസ്യകളുടെ ചുരുളഴിക്കാന്‍ പര്യാപ്തമാണ് തെൻറ കണ്ടെത്തലുകളെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
സമ്മേളനം ഡോ. എം. ലീലാവതി ഉദ്ഘാടനം ചെയ്തു. വാഴ്ത്തുന്നവരെ ആകാശത്തോളം ഉയര്‍ത്തുകയും അവഗണിക്കുന്നവരെ ആരും തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്യുന്നതാണ് മലയാളിയുടെ ശൈലിയെന്ന് ലീലാവതി പറഞ്ഞു. ഇത്തരത്തില്‍ തമസ്‌കരിക്കപ്പെട്ട എഴുത്തുകാരനാണ് പുതൂര്‍.
തനിക്ക് പറയണം എന്ന് തോന്നിയതെല്ലാം തെൻറ രചനകളിലൂടെ വിളിച്ചുപറഞ്ഞ വ്യക്തിയായിരുന്നു പുതൂരെന്നും അവര്‍ പറഞ്ഞു. പുതൂരില്ലാത്ത മൂന്ന് വര്‍ഷക്കാലം വിയോജിപ്പുകള്‍ തുറന്നുപറയാന്‍ സാഹിത്യകാരന്മാര്‍ ഭയക്കേണ്ട കാലമായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു. നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് വാര്യര്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.