കല്‍ബുര്‍ഗിയെയും പന്‍സാരയെയും പോലെ സംഘികള്‍ എം.ടിയെ  കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നു –വി.എസ്

ആലപ്പുഴ: കല്‍ബുര്‍ഗിയെയും ഗോവിന്ദ് പന്‍സാരയെയും നേരിട്ട മാതൃകയിലാണ് എം.ടി. വാസുദേവന്‍ നായരെ സംഘികള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. എം.ടിക്കെതിരെ സംഘ്പരിവാര്‍ വാളോങ്ങുന്നത് നിസ്സാരമായി കാണാന്‍ കഴിയില്ല. ഇത്തരം വാളുകള്‍ അവരവരുടെ കൈകളില്‍തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. സിനിമയെയും സാഹിത്യത്തെയും ലോക നിലവാരത്തിലേക്ക് ഉയര്‍ത്തിയ വ്യക്തിയാണ് എം.ടിയെന്നും അദ്ദേഹം പറഞ്ഞു.  പുന്നമട ദൃശ്യ കലാ- കായികവേദിയുടെ 25ാം വാര്‍ഷികവും പി.എന്‍. മണിയന്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ സംഘ്പരിവാറിന്‍െറ ഇത്തരം കപ്പടാച്ചികളെ ചെറുത്ത് തോല്‍പ്പിക്കാന്‍ കരുത്തുള്ളവരാണ്. വര്‍ത്തമാനകാല സമൂഹ ജീവിതത്തില്‍ ഫാഷിസവും വര്‍ഗീയതയും മുഖമുദ്രയാക്കി സംഘ്പരിവാര്‍ നമ്മുടെ ചുറ്റുവട്ടങ്ങളില്‍ നുഴഞ്ഞുകയറുകയാണ്. ഇത് മതനിരപേക്ഷതയും സമാധാനവും തകര്‍ക്കുന്നതിലേക്കത്തെിക്കും. ജനാധിപത്യവാദികള്‍ക്ക് സംഘ്പരിവാറിനെ ചെറുക്കാന്‍ ബാധ്യതയുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാതെ കൈയടി നേടാനാണ് നോട്ട് നിരോധിച്ച മോദി ശ്രമിക്കുന്നത്. ജനങ്ങളെ വെട്ടിലാക്കിയ മോദി ഇപ്പോള്‍ ആപ്പുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മോദിയെ ആപ്പിലാക്കുമെന്നും വി.എസ്. പറഞ്ഞു. 

കേരളത്തിലേക്ക് അസഹിഷ്ണുത കൊണ്ടുവരാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നു –മുഖ്യമന്തി
തിരുവല്ല: കേരളത്തിലേക്ക് അസഹിഷ്ണുത കടത്തിക്കൊണ്ടുവരാന്‍ സംഘ്പരിവാര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്തി പിണറായി വിജയന്‍ പറഞ്ഞു. തിരുവല്ലയില്‍ സംസ്ഥാന കേരളോത്സവത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കലയുടെ പക്ഷം എപ്പോഴും ഫാഷിസ്റ്റ് വിരുദ്ധ ചേരിയിലാണ്. അതുകൊണ്ടാണ് സംഘ്പരിവാര്‍ കലാകാരന്മാര്‍ക്കെതിരെ അസ്വാരസ്യങ്ങള്‍ ഉയര്‍ത്തുന്നത്. അതുല്യ കലാകാരന്മാരായ എം.ടിക്കും കമലിനുമെതിരെയുള്ള പ്രതികരണം ഇതാണ് തെളിയിക്കുന്നത്. 
 

Tags:    
News Summary - cpim leaders against RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.