ലൗ ജിഹാദിനെക്കുറിച്ചറിയാൻ ഒരു പുസ്തകം

ന്യൂഡൽഹി: വർഷം തോറും ഡൽഹിയിൽ വെച്ച് നടക്കാറുള്ള ലോക പുസ്തക മേളയിൽ ലൗ ജിഹാദിനെക്കുറിച്ചറിയാൻ ഒരു പുസ്തകം ഒരുങ്ങുന്നു. ആർ.എസ്.എസുമായി ചേർന്ന് പ്രവർത്തിക്കുന്ന പുതിയ പ്രസാധകരാണ് സംരഭത്തിന് പിന്നിൽ. 86 പേജുള്ള പുസ്തകത്തിന്‍റെ പേര് " ഒരു മുഖംമൂടി- ഈ പേരിലും" (A mask like this) എന്നാണ്. ലവ് ജിഹാദുമായി ബന്ധപ്പെട്ട കഥകളുടെ സംഗ്രഹം എന്നാണ് പുസ്തകത്തിന്ന് ടാഗ് ലൈൻ നൽകിയിട്ടുള്ളത്. 15 കഥകളാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം.

ഭോപ്പാലിൽ സോഷ്യോളജി അധ്യാപികയായ ഡോ. വന്ദന ഗാന്ധിയാണ് പുസ്തകം എഴുതിയിരിക്കുന്നത്. ജനുവരി ആറു മുതൽ 14 വരെ പ്രഗതി മൈതാനിൽ നടക്കുന്ന മേളയിൽ പത്തിനാണ് ഈ പുസ്തകത്തിന്‍റെ പ്രകാശനം. എൻ.ബി.ടിയാണ് മേളയുടെ സംഘാടകർ.

ലവ് ജിഹാദിദുമായി ബന്ധപ്പെട്ട യഥാർഥസംഭവങ്ങളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് എന്ന് പ്രസാധകർ പറയുന്നു. ഇരകളുടെ പേരുകൾ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളത്. ഹിന്ദു പെൺകുട്ടികളിൽ അവബോധം സൃഷിടക്കാൻ വേണ്ടിയാണ് പുസ്തകം ഇറക്കുന്നതെന്ന് പ്രസാധകരിലൊരാളായ അർച്ചന പ്രകാശൻ  പറഞ്ഞു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 പ്രസാധകർ ഉൾപ്പെടുന്ന സംഘമാണ് രാഷ്ട്രീയ സാഹിത്യ സംഘം എന്ന പേരിൽ പുതിയ പ്രസാധന വിഭാഗം ആരംഭിച്ചിട്ടുള്ളത്. കശ്മീർ, കൊച്ചി, കട്ടക്ക്, ജലന്ധർ, ജയ്പുർ, നാഗ്പുർ, അഹ്മദാ ബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഈ പ്രസാധന സംഘത്തിലുള്ളത്. പുസ്തക പ്രകാശനത്തിന് ആർ.എസ്.എസിന്‍റെ ഉന്നത നേതാക്കൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അർച്ചന പ്രകാശൻ  പറഞ്ഞു. 
 

Tags:    
News Summary - Collection of stories on ‘love jihad’ from firm tied to RSS-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT