????? ???????????

ബാ​ല​സാ​ഹി​ത്യ കൃ​തി​ക​ളു​ടെ  നി​റ​വ​സ​ന്ത​വു​മാ​യി സ​ത്യ​ൻ ക​ല്ലു​രു​ട്ടി

കുറ്റിക്കാട്ടൂർ: വൈജ്ഞാനിക ഗ്രന്ഥങ്ങൾ, കുട്ടികൾക്കുള്ള കഥകൾ, നോവലുകൾ, ജീവചരിത്രങ്ങൾ തുടങ്ങി 170ൽ അധികം ബാലസാഹിത്യ കൃതികളുമായി വേറിട്ടുനിൽക്കുകയാണ് സത്യൻ കല്ലുരുട്ടി. നൂറിലധികം ബാലസാഹിത്യങ്ങൾ വിവിധ പ്രസാധകരുമായി കരാറിലേർപ്പെട്ട് അച്ചടി കാത്തുകഴിയുന്നത് വേറെയും. 2001ൽ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് പുറത്തിറക്കിയ ‘അവകാശികളായ ആടുകൾ’ ആണ് ആദ്യഗ്രന്ഥം. 

പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കാതെ എഴുതിയ കൃതികളിൽ മണ്ണും മനുഷ്യനും കാടും മേടും ജീവജാലങ്ങളും അരുവികളും പുൽമേടുകളും കാറ്റും മഴയും നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനുമെല്ലാം കഥാപാത്രങ്ങളായ രചനകളാൽ ഇൗ രംഗത്ത് വിസ്മയം തീർക്കുകയായിരുന്നു ഇദ്ദേഹം. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്രയധികം പുസ്തകങ്ങളെഴുതിയവർ വേറെയില്ലെന്നുതന്നെ പറയാം.

18 വർഷത്തോളമായി കോഴിക്കോട് ആകാശവാണിയിൽ ‘വയലും വീടും’ വിഭാഗത്തിൽ അനൗൺസറാണ് ഇദ്ദേഹം. ആനുകാലികങ്ങളിൽ കുട്ടികളുടെ പംക്തികൾ കൈകാര്യം ചെയ്യുന്ന ഇദ്ദേഹം കാലിക്കറ്റ് സർവകലാശാലയിൽനിന്ന് മലയാളത്തിൽ മാസ്റ്റർ ബിദുരം നേടിയിട്ടുണ്ട്.
 

ഡി.സി, മാതൃഭൂമി, പ്രഭാത്, െഎ.പി.എച്ച്, ദേശാഭിമാനി, വചനം, ഒലിവ്, സെൻറ്ജൂഡ് തുടങ്ങിയ മിക്ക പ്രസാധകന്മാരും ഇദ്ദേഹത്തിെൻറ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സന്മാർഗിയുടെ വിജയം, ഗർവ് ശമിച്ച കാക്ക, രസികൻ മുല്ലയുടെ രസികൻ കഥകൾ, കൗശലക്കാരൻ ഉസ്താദ്, ഗുണപാഠകഥകൾ, സ്കൂൾ കഥകൾ, വേദകഥകൾ, രണ്ട് പെൺപല്ലികൾ, പ്രപഞ്ചം എൻസൈക്ലോപീഡിയ, അദ്ഭുതം സൗരയൂഥം, പ്രപഞ്ചം ചുറ്റിയ ബഹിരാകാശ പേടകങ്ങൾ, മനുഷ്യൻ ചൊവ്വയിലേക്ക്, മനുഷ്യശരീരവും പ്രവർത്തനവും, കേരളവിജ്ഞാനം, കേരളത്തിലെ കലകൾ, പക്ഷികൾ, പാമ്പുകൾ, ആൻഫ്രാങ്ക്, വാസ്കോഡ ഗാമ, ഹിറ്റ്ലർ അധികാരത്തിെൻറ നാളുകൾ ഇങ്ങനെ നീളുന്നതാണ് ഇദ്ദേഹത്തിെൻറ പുസ്തകങ്ങളുടെ ലിസ്റ്റ്. 

ജില്ലയിലെ തിരുവമ്പാടിക്കടുത്ത് കല്ലുരുട്ടിയിലാണ് അധ്യാപകൻ, പത്രപ്രവർത്തകൻ, സിനിമതാരം, കഥാകൃത്ത് എന്നീ നിലയിലും പ്രവർത്തിച്ച ഇദ്ദേഹത്തിെൻറ ജനനം. പിതാവ്: കെ. നാരായണൻ നായർ, മാതാവ്: കെ. പത്മിനിയമ്മ.

Tags:    
News Summary - children litarature day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.