അബൂദബി അന്താരാഷ്​ട്ര  പുസ്​തകോത്സവം 26ന്​ തുടങ്ങും

അബൂദബി: ഇരുപത്തിയേഴാമത് അബൂദബി അന്താഷ്ട്ര പുസ്തകോത്സവം എപ്രിൽ 26ന് തുടങ്ങും. അബൂദബി വിനോദ സഞ്ചാര^സാംസ്കാരിക അതോറിറ്റിയുടെ നേതൃത്വത്തിൽ അബൂദബി നാഷനൽ എക്സിബിഷൻ സെൻററിലാണ് പുസ്തകോത്സവം നടക്കുക. മേയ് രണ്ട് വരെ നീണ്ടുനിൽക്കും.
ചൈനയാണ് ഇത്തവണത്തെ അതിഥി രാജ്യം. തത്വചിന്തകനായ ഇബ്നു അറബിയാണ് മുഖ്യാതിഥിയായ എഴുത്തുകാരൻ. മിഡിലീസ്റ്റ്, യൂറോപ്പ് ഏഷ്യ, വടക്കേ ആഫ്രിക്ക, വടക്കേ അമേരിക്ക മേഖലകളിലെ രാജ്യങ്ങളിൽനിന്നെല്ലാം സാഹിത്യകാരന്മാരും എഴുത്തുകാരും അതിഥികളായെത്തും.

അറേബ്യൻ രാജ്യങ്ങളിൽനിന്നും മറ്റു വിദേശ രാജ്യങ്ങളിൽനിന്നുമുള്ള നിരവധി പ്രസാധകർ പുസ്തകോത്സവത്തിൽ പെങ്കടുക്കും. ഇലക്ട്രോണിക് പ്രസിദ്ധീകരണങ്ങൾ, ഡിജിറ്റൽ ഉള്ളടക്കങ്ങൾ, പ്രസാധന രംഗത്തെ ആധുനിക സേങ്കതിക വിദ്യകൾ എന്നിവയിൽ പുസ്തകോത്സവം പ്രേത്യക ശ്രദ്ധ കേന്ദ്രീകരിക്കും. സാംസ്കാരിക പരിപാടികളും നടത്തും. 

ടി.സി.എ അബൂദബി സംഘടിപ്പിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയാണ് അബൂദബി അതനാരാഷ്ട്ര പുസ്തകോത്സവമെന്ന് ടി.സി.എ അബൂദബി ഡയറക്ടർ ജനറൽ സൈഫ് ഗോബാശ് പറഞ്ഞു. പരമ്പരാഗത രീതിയിലുള്ള പ്രസിദ്ധീകരണമായാലും ഇലക്ട്രോണിക് പ്രസിദ്ധീകരണമായാലും രചനകൾക്ക് തങ്ങൾ വലിയ പരിഗണന നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - abhudhabi international bookfair startes from 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.