തിരൂരില്‍ തുഞ്ചന്‍ വിദ്യാരംഭ കലോത്സവത്തിന് തിരിതെളിഞ്ഞു

തിരൂര്‍: അഞ്ചുനാള്‍ നീണ്ട തുഞ്ചന്‍ വിദ്യാരംഭ കലോത്സവത്തിന് തുഞ്ചന്‍ പറമ്പില്‍ തിരിതെളിഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖന്‍ ഉദ്ഘാടനം ചെയ്തു.
അക്ഷരം പകര്‍ന്ന ഒരു സംസ്കാരമാണ് നവോത്ഥാന കേരളം സൃഷ്ടിച്ചത്. എന്നാല്‍, അത് കവര്‍ന്നെടുക്കുന്ന പ്രവണതയാണ് ഇപ്പോഴുള്ളതെന്നും ക്രിമിനാലിറ്റിയും മയക്കുമരുന്ന് വ്യാപനവുമൊക്കെ അതിന്‍െറ സൂചനകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ. ചാത്തനാത്ത് അച്യുതനുണ്ണി അധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണന്‍, കെ.എക്സ്. ആന്‍േറാ എന്നിവര്‍ സംസാരിച്ചു. കലോത്സവത്തിന്‍െറ ഭാഗമായി നടത്തിയ അക്ഷരശുദ്ധി മത്സരത്തില്‍ വിജയിയായ തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി മാങ്ങാട്ടിരി പി.ജെ. അശ്വതിക്ക് പുരസ്കാരം നല്‍കി. തുടര്‍ന്ന് ശിവപ്രിയ ആര്‍. തിരൂരിന്‍െറ കര്‍ണാടക സംഗീതക്കച്ചേരിയും തിരുവനന്തപുരം നൂപുരയുടെ നൃത്തസന്ധ്യയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT