ജനാധിപത്യത്തിന് വേണ്ടിയുള്ള കാമ്പസ് സമരങ്ങള്‍

ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റങ്ങള്‍ മറ്റെന്നത്തേക്കാളും വർധിച്ചു വരികയാണ്. പൊതുസമൂഹത്തില്‍ ഇതിനെതിരായ ജാഗ്രത്തായ സമരങ്ങള്‍ ഇല്ലാതാകുകയും ചെയ്യുന്നു എന്നതാണ് കൂടുതല്‍ ഭീതിജനകമായിട്ടുള്ളത്. പുതിയ ഭരണനേതൃത്വം ഹിന്ദുത്വ ശക്തികളുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് മൗനാനുമതി നല്‍കുക മാത്രമല്ല, അവയെ ന്യായീകരിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു.

ഇങ്ങനെ ഒരവസ്ഥയില്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ലിംഗസമത്വത്തിനും മതേതരത്വത്തിനും സമത്വത്തിനും വേണ്ടിയുള്ള സമൂഹത്തിന്‍റെ ഇച്ഛാശക്തി ഇപ്പോള്‍ പ്രകടമാകുന്നത് ഇന്ത്യന്‍ ക്യാമ്പസ്സുകളിലാണ് എതാണ് പ്രതീക്ഷക്ക് വക നല്‍കുന്നത്.

വിദ്യാര്‍ത്ഥി സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന ജനാധിപത്യത്തിന് വേണ്ടിയുള്ള സമരങ്ങളുടെയും ഫാസിസ്റ്റ്‌ വിരുദ്ധ പ്രതിരോധങ്ങളുടെയും പുതിയ മുഖങ്ങളാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലയുെ ജെ.എന്‍.യുവിലും ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലും ദല്‍ഹി സര്‍വ്വകലാശാലയിലും ദൃശ്യമാകുന്നത്. സവര്‍ണതയുടെ സങ്കുചിത ദേശീയവാദത്തെയും ഇസ്ലാം ജനതയെ രണ്ടാം പൗരന്മാരായി കാണുന്ന ഹിന്ദുത്വപൗരബോധത്തെയും ദലിതരുടെ അവകാശങ്ങളെ നിഷേധിക്കുന്ന ഹൈന്ദവാധികാരത്തെയും സ്ത്രീകളുടെ മനുഷ്യാവകാശങ്ങളെ അടിച്ചമര്‍ത്തുന്ന പുരുഷാധിപത്യ പ്രവണതകളെയും അവര്‍ പലരീതിയില്‍ പ്രതിരോധിക്കുന്ന സമര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു.

ഈ സമരങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ എഴുതുന്ന ആദ്യപുസ്തകമാണ് 'കലാലയങ്ങള്‍ കലഹിക്കുമ്പോള്‍.' ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ബിരുദാനന്തര വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ അരുന്ധതിയാണ് പുസ്തം എഡിറ്റ് ചെയ്തിരിക്കുത്. ഇന്ത്യയിലെ വിവിധ കാമ്പസുകളിലെ വിദ്യാര്‍ത്ഥികളാണ് ലേഖനങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ഡി.സി. ബുക്‌സാണ് പ്രസാധകർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT