Posted On
date_range Updated On
date_range രോഹിത് വെമുല: ‘നിഴലുകളില്‍നിന്ന് നക്ഷത്രങ്ങളിലേക്ക്’
ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ ആത്മഹത്യ ചെയ്ത ഗവേഷകവിദ്യാര്‍ഥി രോഹിത് വെമുലയുടെ കുറിപ്പുകളും എഴുത്തുകാരുടെ ലേഖനങ്ങളും ഉള്‍പ്പെടുത്തിയ ‘രോഹിത് വെമുല നിഴലുകളില്‍നിന്ന് നക്ഷ്രതങ്ങളിലേക്ക്’ പുസ്തകം പ്രകാശനം ചെയ്തു. വിദ്യാര്‍ഥി പബ്ളിക്കേഷനാണ് പ്രസിദ്ധീകരിച്ചത്.
സ്ത്രീവിമോചന പ്രവര്‍ത്തക വി.പി. സുഹ്റ ഗവേഷകവിദ്യാര്‍ഥിയായ തമ്പാട്ടി മധുസൂദനന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. സിമി അധ്യക്ഷത വഹിച്ചു. ഡോ. എം.ബി. മനോജ് പുസ്തകം പരിചയപ്പെടുത്തി. സണ്ണി എം. കപ്പിക്കാട് മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.എന്‍. ഗണേഷ്, ഡോ. കെ.എസ്. മാധവന്‍, അഡ്വ. ശിവരാമന്‍, രമേഷ് നന്മണ്ട, എ.കെ. വാസു, ഒ.പി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അജയഘോഷ് സ്വാഗതവും കെ.പി. ലിജുകുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.